പ്രമേഹ സമ്മേളനവുമായി ഡയബറ്റിസ് അസോസിയേഷൻ
text_fieldsഡോ. അബ്ദുല്ല അൽ ഹമാഖ്
ദോഹ: പ്രമേഹ നിയന്ത്രണത്തിലും പ്രതിരോധത്തിലും ആരോഗ്യ സംരക്ഷണ ദാതാക്കളുടെ അറിവും വൈദഗ്ധ്യവും വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഖത്തർ ഡയബറ്റിസ് അസോസിയേഷൻ (ക്യു.ഡി.എ) സംഘടിപ്പിക്കുന്ന പ്രമേഹ സമ്മേളനത്തിന് നവംബർ എട്ട്, ഒമ്പത് തീയതികളിൽ ഖത്തർ നാഷനൽ കൺവെൻഷൻ സെന്റർ (ക്യൂ.എൻ.സി.സി) വേദിയാകും.
‘പ്രമേഹ രോഗാവസ്ഥകളും സങ്കീർണതകളും’ എന്ന വിഷയത്തിൽ കേന്ദ്രീകരിച്ച് നടക്കുന്ന സമ്മേളനത്തിൽ പ്രമേഹത്തോടൊപ്പം പതിവായി സംഭവിക്കുന്ന വിവിധ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും സങ്കീർണതകളെക്കുറിച്ചും ചർച്ച ചെയ്യും. പ്രമേഹ പരിചരണത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ, രോഗത്തിന്റെ സങ്കീർണതകൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലെ സാധ്യതകൾ എന്നിവയിൽ ആരോഗ്യ വിദഗ്ധർ, ഗവേഷകർ എന്നിവർ സംസാരിക്കും.
പ്രമേഹ നിയന്ത്രണത്തിലും പ്രതിരോധത്തിലും ആരോഗ്യ സംരക്ഷണ ദാതാക്കൾക്കിടയിലെ അറിവിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിന് ഖത്തർ ഡയബറ്റിസ് അസോസിയേഷൻ എല്ലായ്പ്പോഴും പ്രവർത്തിച്ചിട്ടുണ്ടെന്നും അതിന്റെ തുടർച്ചയായാണ് ഈ സമ്മേളനമെന്നും ഖത്തർ ഡയബറ്റിസ് അസോസിയേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അബ്ദുല്ല അൽ ഹമാഖ് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷൻ വിശദാംശങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കാം. www.qdaevent.com.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

