ദോഹ: കായംകുളം എ൦.എസ്.എ൦ കോളജ് പൂർവ വിദ്യാർഥികളുടെ ഖത്തറിലെ കൂട്ടായ്മയുടെ നേതൃത്വത്തിൽ എ൦.എസ്.എ൦ കോളജ് അലൂമ്നി സംഘടിപ്പിക്കുന്ന 'ധ്വനി 2020' ഹരിശങ്കർ ലൈവ് ഇൻ ദോഹ വെള്ളിയാഴ്ച നടക്കും. വൈകുന്നേരം 6.30 മുതൽ ക്യു.എൻ.സി.സിയിലെ അൽമയാസ തീയറ്ററിലാണ് പരിപാടി.
ചലച്ചിത്ര പിന്നണി ഗായകൻ കെ.എസ്. ഹരിശങ്കറിനും അദ്ദേഹത്തിന്‍റെ ബാൻഡായ പ്രഗതിക്കും ഒപ്പം പിന്നണിഗായിക നേഹ വേണുഗോപാലും വയലിനിലെ പുത്തൻ താരോദയം ബാലുവും സംഗീത വിസ്മയം തീർക്കും. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഡോ. സോനാ സോമൻ ഐ.എഫ്.എസ് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.
ടിക്കറ്റ് പ്രകാശന ചടങ്ങിൽ എം.സ്.എം അലൂമ്നി ഭാരവാഹികളായ അരുൺ, ഷെഫി വൈശ്യനാടം, സിറാജുദ്ദീൻ, ഷൈജു ധമനി, ഹാഷിർ ഹബീബുള്ള, ബി.എം. ഫാസിൽ, ജയശ്രീ സുരേഷ്, ഇർഷാദ് റേഡിയോ സുനോ പ്രതിനിധികളായ കൃഷ്ണകുമാർ, അമീർ അലി, സന്തോഷ് പാലി എന്നിവർ പങ്കെടുത്തു.
ഖത്തറിൽ ആദ്യമായി നടക്കുന്ന ഹരിശങ്കർ ലൈവ് ഷോയുടെ ടിക്കറ്റുകൾക്കായി 33701970, 33427073 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. www.qtickets.com എന്ന സൈറ്റ് വഴിയും ടിക്കറ്റ് ലഭിക്കും. പരിപാടിയുടെ അന്നേദിവസം ക്യു.എൻ.സി.സിയിൽ വെച്ച് നേരിട്ട് വാങ്ങാനും സൗകര്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 55527526. ധ്വനി 2020 (dhwani 2020) സംഗീതപരിപാടിയുടെ ടിക്കറ്റ് ആദ്യവിൽപന നടത്തുന്നു.