ആഗോള സമ്മേളനത്തിൽ ദോഹ സെൻറർ ഫോർ മീഡിയ ഫ്രീഡവും
text_fieldsദോഹ: ജർമനിയിലെ ഹാംബർഗിൽ നടക്കുന്ന ഇൻറർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടിെൻറ ആഗോള സമ്മേളനത്തിൽ ദോഹ സെൻറർ ഫോർ മീഡിയ ഫ്രീഡവും പങ്കെടുക്കുന്നു. മെയ് 18ന് തുടങ്ങിയ സമ്മേളനം ഇന്ന ്തീരും. കേന്ദ്രത്തിെൻറ ആക്ടിംഗ് ഡയറക്ടർ ജനറലും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ അബ്ദുൽ റഹ്മാൻ നാസർ അൽ ഒബൈദാെൻറ നേതൃത്വത്തിലുള്ള സംഘമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരും മീഡിയ ഒഫീഷ്യലുകളും പ്രസ് ഫ്രീഡം ഓർഗനൈസേഷൻ നേതാക്കളും മീഡിയ മേധാവികളുമടക്കം 300ലധികം മാധ്യമ വ്യക്തിത്വങ്ങളാണ് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയിട്ടുള്ളത്. വിയന്ന ആസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര പ്രസ് ഇൻസ്റ്റിറ്റ്യൂട്ടിെൻറ അംഗങ്ങളാണധികവും.
ഇൻറർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് വർഷം തോ
റും സംഘടിപ്പിക്കുന്ന ആഗോള സമ്മേളനത്തിൽ മാധ്യമ മേഖലയിലെ ആഗോള, പ്രാദേശിക സാഹചര്യങ്ങൾ വിശകലനം ചെയ്യുകയും മാധ്യമ മേഖല ശക്തിപ്പെടുത്താനാവശ്യമായ വഴികളെ സംബന്ധിച്ച് കൂടിയാലോചിക്കുകയുമാണ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.