‘ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വികസനം ചര്‍ച്ച ചെയ്യപ്പെടണം’
text_fieldsപ്രവാസി വെല്‍ഫെയര്‍ നേതൃസംഗമത്തില്‍ സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് സംസാരിക്കുന്നു
ദോഹ: ആസന്നമായ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രാദേശിക വികസനം ചര്‍ച്ച ചെയ്യപ്പെടണമെന്നും നിലവില്‍ പ്രതിനിനീകരിക്കുന്ന ജനപ്രതിനിധിയുടെയും ഭരണസമിതിയുടെയും പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിങ്ങിനു വിധേയമാക്കപ്പെടണമെന്നും പ്രവാസി വെല്‍ഫയര്‍ നേതൃസംഗമം അഭിപ്രായപ്പെട്ടു. ജനങ്ങളുമായി നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങള്‍ മറച്ചുവെച്ച് അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് ഭരണപരാജയം മറയ്ക്കാനുള്ള നീക്കങ്ങളില്‍ ജനങ്ങള്‍ വീണുപോകരുതെന്നും സംഗമത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷഫീഖ് വിഡിയോ കോണ്‍ഫറന്‍സിലൂടെ സംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസി വെല്‍ഫയര്‍ സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ റഷീദലി, സാദിഖലി, സംസ്ഥാന കമ്മറ്റിയംഗം മുഹമ്മദ് റാഫി തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഷാഫി മൂഴിക്കല്‍ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

