കന്നുകാലിമേഖലയിൽ വികസനക്കുതിപ്പ്
text_fieldsദോഹ: രാജ്യത്തെ കന്നുകാലിമേഖലയിൽ വികസനക്കുതിപ്പ്. ഭക്ഷ്യമേഖലയിലെ വിവിധ പദ്ധതികൾ മൂലം രാജ്യത്തെ കന്നുകാലി സമ്പത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത്.2019ൽ തുടങ്ങി 2023ൽ അവസാനിക്കുന്ന ദേശീയ ഭക്ഷ്യസംരക്ഷണ പദ്ധതി പ്രാദേശിക ഉൽപന്നങ്ങളുെട വികാസം ലക്ഷ്യമിട്ടാണ്. ഇതിെൻറ ഫലമായി കന്നുകാലി മേഖലയിൽ മികച്ച മുന്നേറ്റം നടത്താനായിട്ടുണ്ടെന്ന് കണക്കുകൾ പറയുന്നു. പാലിെൻറ കാര്യത്തിൽ രാജ്യം സ്വയംപര്യാപ്തതയിലെത്തിക്കഴിഞ്ഞു.
മുനിസിപ്പാലിറ്റി പരിസ്ഥിതി വകുപ്പിന് കീഴിലുള്ള ലൈവ്സ്റ്റോക്ക് വകുപ്പിെൻറ പുതിയ കണക്കനുസരിച്ച് രാജ്യത്തെ ആകെ കന്നുകാലികളുടെ എണ്ണം 17,07,547 ആണ്.ഒട്ടകങ്ങൾ, ചെമ്മരിയാടുകൾ, പശു, ആടുകൾ എന്നിവയടക്കമാണിത്.ഫാമുകളിലെ കന്നുകാലികളുടെ ദേശീയ രജിസ്റ്ററിൽ 2016 ആഗസ്റ്റ് അവസാനം വരെ രജിസ്റ്റർ ചെയ്തിരിക്കുന്നത് 1.2 മില്യൺ കന്നുകാലികളാണ്.പുതിയ കണക്ക് പ്രകാരം 1,31,080 ആണ് ആകെയുള്ള ഒട്ടകങ്ങളുെട എണ്ണം. ചെമ്മരിയാടുകൾ 10,94,217 എണ്ണമുണ്ട്. ആടുകൾ 4,41,279 എണ്ണമാണുള്ളത്. ആകെയുള്ള പശുക്കൾ 40,971 ആണ്. ആകെയുള്ള കന്നുകാലി കർഷകരുടെ എണ്ണം 17,866 ആണ്.
2018ലെ ഫ്രഷ് പാൽ ഉൽപാദനം 2,00,000 ടൺ ആയിരുന്നു. 88 ശതമാനം സ്വയംപര്യാപ്തത കൈവരിക്കുന്ന തരത്തിലായിരുന്നു അന്ന് ഉൽപാദനം. 2019ൽ റെഡ്മീറ്റിെൻറ പ്രാദേശിക ഉൽപാദനം 9,000 ടണിലെത്തി. സ്വയംപര്യാപ്തത 18 ശതമാനത്തിലെത്തുന്നതായിരുന്നു ഇത്. ഈ മേഖലയിലെ വളർച്ചനിരക്ക് 13 ശതമാനമായിരുന്നു.2023ൽ രാജ്യത്തിെൻറ സ്വയംപര്യാപ്തത നിരക്ക് 30 ശതമാനമാക്കി ഉയർത്തുകയാണ് ദേശീയ പദ്ധതി ലക്ഷ്യമിടുന്നത്. ഇതിെൻറ ഭാഗമായി പുതിയ ഉൽപന്നങ്ങൾ വിപണിയിൽ ഇറക്കുകയോ നിലവിലുള്ള ഉൽപന്നങ്ങൾ നവീകരിച്ച് പുറത്തിറക്കുകയോ ചെയ്തിട്ടുമുണ്ട്.
ഒട്ടകപ്പാൽ ഉൽപാദനശേഷി വർഷത്തിൽ 2000 ടൺ ആക്കി ഉയർത്താനുള്ള രണ്ട് പദ്ധതികൾക്കും ഭക്ഷ്യസുരക്ഷ പദ്ധതി പ്രകാരം തുടക്കമിട്ടിരുന്നു.പ്രതിവര്‍ഷം 16,000 ടണ്‍ ഹരിതകാലിത്തീറ്റ ഉൽപാദിപ്പിക്കുന്നതിനായി മറ്റ് ആറു പദ്ധതികളും നടപ്പാക്കും. സ്വയംപര്യാപ്തത 55 ശതമാനത്തില്‍ നിന്ന് 63 ശതമാനത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. കന്നുകാലി ഉൽപാദകര്ക്ക് മികച്ച പിന്തുണയും സഹായവും നല്കിവരുന്നു. വാണിജ്യ വ്യവസായ മന്ത്രാലയത്തിെൻറ സഹകരണത്തോടെ പ്രാദേശിക ഫാമുകളില്‍നിന്നും ചെമ്മരിയാടുകളെ വാങ്ങുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. സ്വയംപര്യാപ്തത 15 ശതമാനത്തില്‍ നിന്ന് 30 ശതമാനത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. ഫ്രഷ് പൗള്‍ട്രിയുടെ കാര്യത്തില്‍ 124 ശതമാനം സ്വയംപര്യാപ്തത കൈവരിക്കാന്‍ സാധിച്ചു.
ഖത്തറിലെ പൗള്‍ട്രി ഉപഭോഗത്തിെൻറ 20 ശതമാനം ഫ്രഷ് പൗള്‍ട്രിയും 80 ശതമാനം ഫ്രോസണ്‍ പൗള്ട്രിയുമാണ്.മികച്ച ഗുണനിലവാരവും താങ്ങാനാകുന്ന വിലയും കാരണം ദേശീയ ഉൽപന്നങ്ങള്ക്ക് വിപണിയില്‍ ആവശ്യകത വര്‍ധിക്കുന്നു.പ്രാദേശിക ഉൽപാദനം ത്വരിതപ്പെടുത്തുക, രാജ്യത്ത് ഉൽപാദിപ്പിക്കാത്ത ഉൽപന്നങ്ങളുടെ തന്ത്രപരമായ സംഭരണം, രാജ്യാന്തര വ്യാപാരം, പ്രാദേശിക വിപണി എന്നീ നാല് അടിസ്ഥാന ഘടകങ്ങളിലൂന്നിയാണ് ഭക്ഷ്യസുരക്ഷ സംബന്ധിച്ച ദേശീയ കര്‍മപദ്ധതി 2019 -2023 നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

