ഭക്ഷ്യയോഗ്യമല്ലാത്ത പഴവർഗങ്ങൾ നശിപ്പിച്ചു
text_fieldsഅൽ റയ്യാൻ മുനിസിപ്പാലിറ്റി പരിധിയിൽ നടന്ന പരിശോധനയിൽ പിടിച്ചെടുത്ത ഭക്ഷ്യയോഗ്യമല്ലാത്ത പഴവർഗങ്ങൾ അധികൃതർ നശിപ്പിക്കുന്നു
ഹ: മുനിസിപ്പാലിറ്റി മന്ത്രാലയത്തിനു കീഴിൽ അൽ റയ്യാൻ മുനിസിപ്പാലിറ്റി പരിധിയിൽ നടന്ന പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത പഴവർഗങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. നാരങ്ങ, ഉരുളക്കിഴങ്ങ് ഉൾപ്പെടെയുള്ള പഴവർഗങ്ങളാണ് സെൻട്രൽ മാർക്കറ്റിൽനിന്ന് പിടിച്ചെടുത്തത്. ഇറക്കുമതി ചെയ്ത 2128 കിലോ ഗ്രാം നാരങ്ങ, 1320 കിലോ തൂക്കം വരുന്ന 88 ചാക്കുകളിലായി സൂക്ഷിച്ച ഉരുളക്കിഴങ്ങ് എന്നിവയാണ് പിടിച്ചെടുത്തത്. അൽ സൈലിയ സെൻട്രൽ മാർക്കറ്റിൽ നടന്ന പരിശോധനയിലായിരുന്നു ഇവ കണ്ടെത്തിയത്. ഭക്ഷ്യയോഗ്യമല്ലെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് ഇവ നശിപ്പിച്ചതായും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

