Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസർക്കാർ കെട്ടിടങ്ങളുടെ...

സർക്കാർ കെട്ടിടങ്ങളുടെ രൂപരേഖ : പ്രത്യേക ഗൈഡ് പുറത്തിറക്കി

text_fields
bookmark_border
സർക്കാർ കെട്ടിടങ്ങളുടെ രൂപരേഖ : പ്രത്യേക ഗൈഡ് പുറത്തിറക്കി
cancel
camera_alt

ബിൽഡിങ്​ റിക്വയർമെൻറ് ഗൈഡ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ്​ ആൽഥാനി പ്രകാശനം ചെയ്യുന്നു

ദോഹ: സർക്കാർ കെട്ടിടങ്ങളുടെ രൂപരേഖകളും ആവശ്യമായ മാർനിർദേശങ്ങളുമുൾപ്പെടുന്ന ബിൽഡിംഗ് റിക്വയർമെൻറ് ഗൈഡ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ്​ ആൽഥാനി പ്രകാശനം ചെയ്തു.കെട്ടിട അനുമതിക്കാവശ്യമായ നിർദേശങ്ങളും നടപടികളും ഈ പുസ്​തകത്തിൽ ഉണ്ട്​.

ഇ–രൂപത്തിലും പേപ്പർ എഡിഷനുകളിലും ബിൽഡിംഗ് റിക്വയർമെൻറ് ഗൈഡ് ലഭ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.നിക്ഷേപകർക്കും പൗരൻമാർക്കും കെട്ടിട നിർമാണ രംഗത്തെ നടപടികളും വ്യവഹാരങ്ങളും കൃത്യമായി ലഭിക്കുന്നതിന് പുതിയ ഗൈഡ് ഏറെ പ്രയോജനപ്പെടും. നിർമാണ മേഖലയിലെ സാമ്പത്തിക പരിസ്​ഥിതി കൂടുതൽ വളർത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കും.

മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രി എഞ്ചി. അബ്ദുല്ല ബിൻ അബ്ദുൽ അസീസ്​ ബിൻ തുർകി അൽ സുബൈഇ, മന്ത്രാലയത്തിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്​ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Design of Government BuildingsSpecial Guide
Next Story