ആരാധകർക്ക് താമസിക്കാൻ മരുഭൂ ടെന്‍റുകളും
text_fieldsമരുഭൂമിയിലെ ടെന്‍റുകൾ
ദോഹ: മുൻകാലങ്ങളിലെ ലോകകപ്പ് അനുഭവങ്ങളിൽനിന്നും തികച്ചും വേറിട്ടതാവും ഖത്തറിന്‍റെ ആതിഥേയത്വമെന്ന പ്രഖ്യാപനം പോലെയാണ് ഈ മണ്ണിന്‍റെ ഒരുക്കങ്ങളും. കളിയാവേശത്തിൽ അലിഞ്ഞുചേരാനെത്തുന്ന കാണികൾക്ക് താമസത്തിനായി ഹോട്ടൽ, അപാർട്മെന്‍റ്, ക്രൂസ് കപ്പലുകൾ, ആതിഥേയ വീടുകൾ എന്നിവക്കുപുറമെ മരുഭൂമിയിൽ അറബ് കൂടാരങ്ങളും (ടെന്‍റ്) തയാറാക്കും.
1000ത്തിലേറെ പരമ്പരാഗതമായ ബിദൂയിൻ കൂടാരങ്ങൾ ലോകകപ്പിനെത്തുന്ന ആരാധകരുടെ താമസത്തിനായി ഒരുക്കുമെന്നാണ് റിപ്പോർട്ട്. ദോഹയ്ക്ക് ചുറ്റുമുള്ള മരുഭൂമിയിലായിരിക്കും ഇവ സജ്ജമാക്കുക. ഖത്തറിന്റെ ക്യാമ്പിങ് അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്ന കൂടാരങ്ങളില്‍ 200 എണ്ണം ആഡംബര സൗകര്യങ്ങളോടുകൂടിയവ ആകുമെന്ന് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി അക്കമഡേഷന്‍ മേധാവി ഇമര്‍ അല്‍ ജാബിര്‍ വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇതിനുപുറമെ, പ്രീ ഫാബ്രിക്കേറ്റഡ് ഫാൻ വില്ലേജുകൾ ഒരുക്കാനും പദ്ധതിയുണ്ടെന്ന് അൽ ജാബിർ പറഞ്ഞു. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പിലേക്ക് 15 ലക്ഷത്തോളം കാണികളെയാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്. വിവിധ മാർഗങ്ങളിലായി 1.30 ലക്ഷം റൂമുകളാണ് ആരാധകർക്കായി ഒരുക്കിയത്. ഇതിൽ 48,000 ഹോട്ടൽ മുറികളും 60,000 അപാർട്മെന്‍റുകളുമുണ്ട്. വലിയൊരു ശതമാനം ഫിഫ തന്നെ ഒഫീഷ്യൽസ്, മീഡിയ, റഫറിമാർ ഉൾപ്പെടെയുള്ളവർക്കായി ബുക് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

