ദോഹ: കോർണിഷിൽ പണി കഴിഞ്ഞ പുതിയ ഖത്തർ ദേശീയ മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നതിനുള്ള നടപടികൾക്ക് വൻവേഗം. ഇതിെൻറ ഭാഗമായി പഴയ ദേശീയ മ്യൂസിയത്തില്‍നിന്ന് പുരാവസ്തുശേഖരം മാറ്റുന്നത് പുരോഗമിക്കുകയാണ്. അത്യപൂര്‍വവും മൂല്യമേറിയതുമായ കരകൗശല വസ്തുക്കളും പൈതൃക പുരാവസ്തുശേഖരവുമാണ് ഏറെ കരുതലോടെ മാറ്റുന്നത്. ‘മരുഭൂമിയിലെ പൂവ്’ എന്നറിയപ്പെടുന്ന ഡെസേര്‍ട്ട് റോസിെൻറ മാതൃകയിലാണ് പുതിയ കെട്ടിടത്തിെൻറ രൂപകൽപന. മുന്‍ ഭരണാധികാരി ശൈഖ് അബ്ദുല്ല ബിന്‍ ജാസിം ആൽഥാനിയുടെ കൊട്ടാരം ദേശീയ മ്യൂസിയമാക്കി മാറ്റുകയായിരുന്നു.
പുതിയ മ്യൂസിയത്തിലേക്ക് ആദ്യഘട്ടമായി 1500 കരകൗശല ഉത്പന്നങ്ങള്‍ കഴിഞ്ഞ മാസം മാറ്റിയിരുന്നു. വിവിധ ഘട്ടങ്ങളിലൂടെ സമയമെടുത്താണ് പഴയ മ്യൂസിയത്തില്‍ നിന്ന് പുതിയതിലേക്ക് സാധനങ്ങള്‍ മാറ്റുന്നത്.
തയ്യാറെടുപ്പിെൻറ പ്രഥമഘട്ടത്തില്‍ നാഷണല്‍ മ്യൂസിയം ഓഫ് ഖത്തറിലെ ശേഖരങ്ങളെല്ലാം ക്രമീകരിച്ചിരുന്നു. ഇവ മൂന്നായി തരംതിരിക്കുകയും ചെയ്തു.
ലതര്‍, ടെക്സ്റ്റൈല്‍, മരം തുടങ്ങിയവ ഉപയോഗിച്ചുള്ള ഉത്പന്നങ്ങള്‍, ലോഹങ്ങള്‍, കല്ല്, സിറാമിക് തുടങ്ങിയവ കൊണ്ടുള്ള വസ്തുക്കള്‍ തുടങ്ങിയവ പ്രത്യേകമായി മാറ്റി.
ആവശ്യമായ സംരക്ഷണ മാര്‍ഗങ്ങള്‍ സ്വീകരിക്കാനായിരുന്നു ഇത്.
ദോഹയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മ്യൂസിയത്തിലേക്കുള്ള ശേഖരങ്ങള്‍ മാറ്റിത്തുടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഇനി പുതിയ മ്യൂസിയത്തിെൻറ ഭാഗമാകുമെന്ന് നാഷണല്‍ മ്യൂസിയം ഓഫ് ഖത്തര്‍ ഡയറക്ടര്‍ ശൈഖ അംന ബിന്ത് അബ്ദുല്‍ അസീസ് ബിന്‍ ജാസിം ആൽഥാനി പറഞ്ഞു.