ദുഖാൻ വ്യോമതാവളം സന്ദർശിച്ച് ഉപപ്രധാനമന്ത്രി
text_fieldsദുഖാൻ വ്യോമതാവളം സന്ദർശിക്കാനെത്തിയ ഉപപ്രധാനമന്ത്രി ശൈഖ് സൗദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ഹസൻ ആൽ ഥാനി
ദോഹ: ദുഖാൻ എയർബേസിൽ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ഹസൻ ആൽ ഥാനിയുടെ സന്ദർശനം. ഖത്തർ അമീരി വ്യോമസേന കമാൻഡർ മേജർ ജനറൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ദോസരിയുടെ നേതൃത്വത്തിൽ ഉപപ്രധാനമന്ത്രിയെ വ്യോമ താവളത്തിലേക്ക് സ്വീകരിച്ചു.
ബേസിലെ പ്രവർത്തനവും പരിശീലനവും അമീരി വ്യോമസേന ഉപയോഗിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യാസംവിധാനങ്ങളും ഉപപ്രധാനമന്ത്രിക്കായി വിശദീകരിച്ചു നൽകി. ഖത്തർ സായുധ സേന ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജന. ജാസിം ബിൻ മുഹമ്മദ് അൽ മന്നായി ഉൾപ്പെടെ ഉന്നതസേനാ ഉദ്യോഗസ്ഥരും അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

