Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദോ​ഹ അ​ന്താ​രാ​ഷ്ട്ര...

ദോ​ഹ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള സ​ന്ദ​ർ​ശി​ച്ച് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി

text_fields
bookmark_border
ദോ​ഹ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള സ​ന്ദ​ർ​ശി​ച്ച് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി
cancel
camera_alt

ദോ​ഹ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ളയിലെ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യത്തിന്റെ സ്റ്റാൾ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ സ​ഹ​മ​ന്ത്രി​യു​മാ​യ

ശൈ​ഖ് സൗ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ഹ​സ്സ​ൻ ബി​ൻ അ​ലി ആ​ൽ​ഥാ​നി സ​ന്ദ​ർ​ശി​ക്കുന്നു, പു​സ്ത​ക​മേ​ളയിലെ പവിലിയനിൽ

കു​ട്ടി​ക​ളു​മാ​യി ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സംസാരിക്കു​ന്നു 

ദോ​ഹ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​ക​ളി​ലൊ​ന്നാ​യ ദോ​ഹ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ സ​ഹ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് സൗ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ഹ​സ്സ​ൻ ബി​ൻ അ​ലി ആ​ൽ​ഥാ​നി സ​ന്ദ​ർ​ശി​ച്ചു. ദോ​ഹ എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ എ​ത്തി​യ അ​ദ്ദേ​ഹ​ത്തെ സാം​സ്കാ​രി​ക മ​ന്ത്രി ശൈ​ഖ് അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ഹ​മ​ദ് ബി​ൻ ജാ​സിം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി സ്വീ​ക​രി​ച്ചു.

'അ​റി​വി​ലൂ​ടെ​യാ​ണ് സം​സ്കാ​ര​ങ്ങ​ൾ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​ത്' എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ പു​സ്ത​ക​മേ​ള സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സാം​സ്കാ​രി​ക മ​ന്ത്രാ​ല​യം, പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ പ​വ​ലി​യ​നു​ക​ളും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു. കൂ​ടാ​തെ വി​വി​ധ പ്രാ​ദേ​ശി​ക, അ​റ​ബ്, അ​ന്ത​ർ​ദേ​ശീ​യ പ്ര​സാ​ധ​ക​രു​ടെ സ്റ്റാ​ളു​ക​ളും അ​ദ്ദേ​ഹം വി​ല​യി​രു​ത്തി. പു​തി​യ സാ​ഹി​ത്യ -ശാ​സ്ത്ര പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ താ​ൽ​പ​ര്യ​പൂ​ർ​വ്വം വീ​ക്ഷി​ച്ച അ​ദ്ദേ​ഹം, ഈ ​വ​ർ​ഷ​ത്തെ മേ​ള​യി​ലെ സ​വി​ശേ​ഷ​മാ​യ പ​ങ്കാ​ളി​ത്ത​ത്തെ​ക്കു​റി​ച്ചും സാം​സ്കാ​രി​ക വൈ​വി​ധ്യ​ങ്ങ​ളെ​ക്കു​റി​ച്ചും മ​ന​സ്സി​ലാ​ക്കി. പു​സ്ത​ക​മേ​ള​യി​ൽ ഇ​ത്ത​വ​ണ​യും വി​പു​ല​മാ​യ പ​ങ്കാ​ളി​ത്ത​വും വി​ജ്ഞാ​ന​പ്ര​ദ​മാ​യ പ​രി​പാ​ടി​ക​ളു​മാ​ണ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

ഐ.​പി.​എ​ച്ച് സ്റ്റാ​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്നു

ദോ​ഹ: ദോ​ഹ എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ആ​രം​ഭി​ച്ച 35ാമ​ത് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ൽ ഇ​ത്ത​വ​ണ​യും മ​ല​യാ​ള​ത്തി​ന്റെ സാ​ന്നി​ധ്യ​മാ​യി ഇ​സ്ലാ​മി​ക് പ​ബ്ലി​ഷി​ങ് ഹൗ​സ് (ഐ.​പി.​എ​ച്ച്) സ്റ്റാ​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഐ.​പി.​എ​ച്ച് ബു​ക്ക് സ്റ്റാ​ളി​ന്റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം പ്ര​മു​ഖ ഖ​ത്ത​റി കോ​ള​മി​സ്റ്റാ​യ ജാ​സിം അ​ൽ ഖു​വൈ​തി​ർ നി​ർ​വ​ഹി​ച്ചു. സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി പ്ര​സി​ഡ​ന്റ് (സി.​ഐ.​സി) ഖ​ത്ത​ർ പ്ര​സി​ഡ​ന്റ് ആ​ർ.​എ​സ്. അ​ബ്ദു​ൽ​ജ​ലീ​ൽ, കേ​ന്ദ്ര സ​മി​തി​യം​ഗ​ങ്ങ​ളാ​യ ടി.​കെ. ഖാ​സിം, നൗ​ഫ​ൽ പാ​ലേ​രി, സു​ഹൈ​ൽ ശാ​ന്ത​പു​രം, മു​ഹ​മ്മ​ദ​ലി, കെ.​വി. നൂ​റു​ദ്ദീ​ൻ, അ​ബ്ദു​ൽ ജ​ലീ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. തു​ട​ർ​ന്ന് ഖ​ത്ത​ർ സാം​സ്കാ​രി​ക മ​ന്ത്രി ശൈ​ഖ് അ​ബ്ദു​ൽ റ​ഹ്മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ സ്റ്റാ​ൾ സ​ന്ദ​ർ​ശി​ച്ചു. ദോ​ഹ എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ലെ H5-14 സ്റ്റാ​ളി​ലാ​ണ് നൂ​റു​ക​ണ​ക്കി​ന് വൈ​വി​ധ്യ​മാ​ർ​ന്ന പു​സ്ത​ക ശേ​ഖ​ര​ങ്ങ​ളോ​ടെ ഐ.​പി.​എ​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലാ​യി, സാ​മൂ​ഹി​കം, സം​സ്കാ​രം, ഇ​സ്‌​ലാം, ബാ​ല​സാ​ഹി​ത്യം, വി​ദ്യ​ഭ്യാ​സം, ക​രി​യ​ർ തു​ട​ങ്ങി വി​വി​ധ ത​ല​ക്കെ​ട്ടു​ക​ളി​ൽ പു​സ്ത​ക​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പു​സ്ത​ക​ങ്ങ​ളെ​യും വാ​യ​ന​യെ​യും സ്നേ​ഹി​ക്കു​ന്ന മു​ഴു​വ​ൻ ആ​ളു​ക​ളെ​യും ബു​ക്ക് ഫെ​യ​റി​ലേ​ക്കും ഐ.​പി.​എ​ച്ച് പ​വ​ലി​യ​നി​ലേ​ക്കും സം​ഘാ​ട​ക​ർ സ്വാ​ഗ​തം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Visitsdeputy prime ministerDoha International Book Fair
News Summary - Deputy Prime Minister visits Doha International Book Fair
Next Story