Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറ്റാലിയൻ പ്രതിരോധ മന്ത്രിയുമായി ഉപപ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

text_fields
bookmark_border
ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്​ ചർച്ച
ഇറ്റാലിയൻ പ്രതിരോധ മന്ത്രിയുമായി ഉപപ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
cancel
camera_alt

ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്വിയ്യ റോമിൽ

ഇറ്റാലിയൻ പ്രതിരോധ മന്ത്രി ലോറെൻസോ ഗ്വറിനിയുമായി കൂടിക്കാഴ്ച നടത്തുന്നു

ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി റോമിലെത്തിയ ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്വിയ്യ ഇറ്റാലിയൻ പ്രതിരോധ മന്ത്രി ലോറെൻസോ ഗ്വറിനിയുമായി കൂടിക്കാഴ്ച നടത്തി.

ഖത്തറും ഇറ്റലിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിൽ പ്രത്യേകിച്ച് പ്രതിരോധ മേഖലയിൽ സഹകരണം ശക്തമാക്കുന്നതും വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.

ഖത്തർ അമീരി നേവൽ ഫോഴ്സ്​ സ്​്റ്റാഫ് മേജർ ജനറൽ അബ്​ദുല്ല ഹസൻ അൽ സുലൈതി, ഇറ്റലിയിലെ ഖത്തർ മിലിട്ടറി അറ്റാഷെ ബ്രിഗേഡിയർ ജനറൽ ഹിലാൽ അലി അൽ മുഹന്നദി, ഇറ്റലിയിലെ ഖത്തർ സ്​ഥാനപതി അബ്​ദുൽ അസീസ്​ ബിൻ അഹ്മദ് അൽ മാലികി അൽ ജുഹാനി തുടങ്ങി ഉന്നത വ്യക്തിത്വങ്ങൾ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story