ഖത്തറിൽ 21 ബില്യൻ റിയാലിെൻറ നിക്ഷേപ പദ്ധതികളുമായി ബ്രിട്ടൻ
text_fieldsദോഹ: വിവിധ പദ്ധതികൾക്കായി ബ്രിട്ടൻ ഖത്തറിൽ 21 ബില്യൻ റിയാലി(ഏകദേശം 4.5 ബില്യൻ പൗണ്ട്)െൻറ നിക്ഷേപമിറക്കുമെന്ന് സാമ്പത്തിക വാണിജ്യ മന്ത്രായലം അറിയിച്ചു. ഖത്തർ സാമ്പത്തിക മേഖല സംബന്ധിച്ച് ബ്രിട്ടീഷ്് സർക്കാറിനുള്ള ആത്മവിശ്വാസമാണ് രാജ്യത്ത് വൻ നിക്ഷേപമിറക്കാനുള്ള തീരുമാനത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് സാമ്പത്തിക വാണിജ്യ മന്ത്രി ശൈഖ് അഹ്മദ് ബിൻ ജാസിം ബിൻ മുഹമ്മദ് ആൽഥാനി പറഞ്ഞു.
ലണ്ടനിൽ നടന്ന ഖത്തർ–ബ്രിട്ടൻ സംയുക്ത സാമ്പത്തിക വാണിജ്യ കമ്മീഷൻ (ജെറ്റ്കോ)യോഗത്തിലാണ് ബ്രിട്ടൻ തീരുമാനം അറിയിച്ചത്. കമ്മീഷെൻറരണ്ടാം റൗണ്ട് യോഗം അടുത്ത വർഷം ദോഹയിൽ നടക്കും. അതേസമയം, ലണ്ടനിൽ നടന്ന ഖത്തർ–ബ്രിട്ടൻ ജെറ്റ്കോ യോഗത്തിൽ മന്ത്രി ശൈഖ് അഹ്മദും ബ്രിട്ടീഷ്് വാണിജ്യ മന്ത്രി െഗ്രഗ് ഹാൻഡ്സും ചേർന്ന് അധ്യക്ഷത വഹിച്ചു. ചെറുകിട, ഇടത്തരം സംരംഭങ്ങൾ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ബാങ്കിംഗ് മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇരുരാജ്യങ്ങളും യോഗത്തിൽ തീരുമാനമായി. ബ്രിട്ടീഷ് കമ്പനികൾ നേരിടുന്ന വെല്ലുവിളികളും അത് തരണം ചെയ്യുന്നതിനുള്ള മാർഗങ്ങളും യോഗത്തിൽ വിലയിരുത്തി. കഴിഞ്ഞ വർഷത്തിലെ സാമ്പത്തിക നേട്ടങ്ങൾ ഖത്തർ യോഗത്തിൽ വിശകലനം ചെയ്തു.
അഞ്ച് മാസം മുമ്പ് ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി ബ്രിട്ടനിൽ അഞ്ച് ബില്യൻ ഡോളറിെൻറ നിക്ഷേപമിറക്കുമെന്ന് പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി പ്രഖ്യാപിച്ചിരുന്നു. ഖത്തർ, ബ്രിട്ടൻ പക്ഷത്ത് നിന്നും അഞ്ച് വീതം ഉന്നത വ്യാപാരികളെ ഉൾക്കൊള്ളിച്ചുള്ള ഉപദേശക സമിതിയുടെ രൂപീകരണവും യോഗത്തിൽ ചർച്ച ചെയ്തു. ആഗോള, മേഖലാ തലങ്ങളിലുണ്ടായ മാറ്റങ്ങൾ കഴിഞ്ഞ വർഷം വലിയ രാഷ്ട്രീയ, സാമ്പത്തിക വെല്ലുവിളികളാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ലോകത്തിലെ വലിയ സാമ്പത്തിക ശക്തികളെ ഇത് ബാധിച്ചുവെന്നും ഖത്തറിലെ സാമ്പത്തിക സാഹചര്യങ്ങൾ വിലയിരുത്തി മന്ത്രി ശൈഖ് അഹ്മദ് ബിൻ ജാസിം ബിൻ മുഹമ്മദ് ആൽഥാനി പറഞ്ഞു. എന്നാൽ ഇത്തരം വെല്ലുവിളികൾ നേരിടുന്നതിന് ഖത്തറിന് സാധ്യമാണെന്നും മേഖലയിലെ ഏറ്റവും ശക്തമായ സാമ്പത്തിക ശക്തിയായി ഖത്തറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2016ൽ 11.6 ബില്യൻ റിയാലിെൻറ വ്യാപാരം ഖത്തറിനും ബ്രിട്ടനുമിടയിൽ നടന്നതായി യോഗത്തിൽ വ്യക്തമാക്കി. ബ്രിട്ടനിലെ ഖത്തർ അംബാസഡർ ശൈഖ് ഖലീഫ ബിൻ ജാസിം ബിൻ മുഹമ്മദ് ആൽഥാനി, ഖത്തർ ബ്രിട്ടീഷ് ചേംബറുകളിൽ നിന്നും ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി, പബ്ലിക് വർക്സ് അതോറിറ്റി, ഖത്തർ ഡവലപ്മെൻറ് ബാങ്ക് തുടങ്ങിയവയിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
