Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകുട്ടികളെ പോലെ...

കുട്ടികളെ പോലെ നോക്കണം, അവരുടെ പല്ലുകളെയും

text_fields
bookmark_border
Dental-care
cancel

ദോ​ഹ: ആ​റ് വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളുടെ പല്ലി​​​െൻറ ആരോഗ്യകാര്യത്തിൽ അൽപം ഭയപ്പെടണം. ഇൗ പ്രായത് തിലുള്ള ഖ​ത്ത​രി​ക​ളി​ല്‍ 88 ശ​ത​മാ​ന​ത്തി​നും പല്ലിന്​ വിവിധ പ്രശ്​നങ്ങളുണ്ട്​. പ്ര​വാ​സി​ക​ളി​ലെ കുട്ടികള ിലാവ​െട്ട 61 ശ​ത​മാ​ന​ത്തി​നും പ​ല്ലി​ന് കേ​ടു​പാ​ടു​ക​ളു​ണ്ട്​. പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ പൊ ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ ഡോ. ​ശൈ​ഖ് മു​ഹ​മ്മ​ദ് ആൽഥാ​നിയാണ്​ ഇക്കാര്യം പറയുന്നത്​. ദ​ന്താ​രോ ​ഗ്യ ബോ​ധ​വ​ത്ക്ക​ര​ണ കാമ്പയിൻ മാ​സാ​ച​ര​ണ​ം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വാ​യ​യു​ട േ​യും പ​ല്ലി​​േൻറ​യും ആ​രോ​ഗ്യ സം​ര​ക്ഷ​ണം സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ വ​ലി​യ ചെ​ല​വു​ള്ള​തും താ​ങ്ങാ​നാ​വാ​ ത്ത ഭാ​ര​മു​ള്ള​തു​മാ​ണ്​. ദേ​ശീ​യ ആ​രോ​ഗ്യം ന​യം 2018^2022​​​െൻറ ​ഭാ​ഗ​മാ​യി അ​ഞ്ച് വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു ​ട്ടി​ക​ളു​ടെ ദ​ന്ത​രോ​ഗ​ങ്ങ​ള്‍ 25 ശ​ത​മാ​നം കു​റ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. കു​ട്ടി​ക​ളി​ലേ​യും മു ​തി​ര്‍ന്ന​വ​രി​ലേ​യും ദ​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ള്‍ കു​റ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ ​ര്‍ക്കാ​ര്‍ നി​ര്‍വ​ഹി​ക്കു​ന്ന​ത്.

പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യും വി​ദ്യാ​ല​യ​ങ്ങ​ളി​ലൂ​ടേ​യും പ​ല്ലി​​​​െൻറ ആ​രോ​ഗ്യം നി​ല​നി​ര്‍ത്തു​ന്ന​തി​നെ കു​റി​ച്ച് ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തും. അ​ഞ്ച് വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍ക്ക് ദ​ന്ത​സം​ര​ക്ഷ​ണ​ത്തെ കു​റി​ച്ച് ശ​രി​യാ​യ അ​ടി​സ്ഥാ​നവിവരങ്ങൾ ന​ൽകാന്‍ മാ​താ​ക്ക​ളെ​യാ​ണ് ത​ങ്ങ​ള്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ഡോ. ​ശൈ​ഖ് മു​ഹ​മ്മ​ദ് ആൽഥാ​നി പ​റ​ഞ്ഞു.

ഹ​മ​ദ് മെ​ഡി​ക്ക​ല്‍ കോ​ര്‍പ​റേ​ഷ​​േൻറ​യും പ്രൈ​മ​റി ഹെ​ല്‍ത്ത് കെ​യ​ര്‍ കോ​ര്‍പ്പ​റേ​ഷ​​േൻറ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ദ​ന്താ​രോ​ഗ്യ ബോ​ധ​വ​ത്ക്ക​ര​ണ കാമ്പ​യി​ന്‍ ന​ട​ത്തു​ന്ന​ത്.
കോ​ള​ജ് ഓ​ഫ് നോ​ര്‍ത്ത് അ​ത്​ലാൻറിക് ഖ​ത്ത​ര്‍, കോ​ള്‍ഗേ​റ്റ് പാ​മോ​ലീ​വ്, വി​ദ്യാ​ല​യ​ങ്ങ​ള്‍ എ​ന്നി​വ​യും കാമ്പയിനു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.

വാ​യ​യു​ടേ​യും പ​ല്ലി​​േൻറയും ആ​രോ​ഗ്യ​ത്തെ കു​റി​ച്ച് ജ​ന​ങ്ങ​ളി​ല്‍ ശ്ര​ദ്ധ​ചെ​ലു​ത്താ​നും അ​തി​നാ​യി അ​വ​രെ പ്രേ​രി​പ്പി​ക്കാ​നു​മു​ള്ള സ​ന്ദേ​ശ​മാ​ണ് കാമ്പയി​നി​ലൂ​ടെ കൈ​മാ​റു​ന്ന​തെ​ന്ന്​ നാ​ഷ​ണ​ല്‍ ഓ​റ​ല്‍ ആ​ൻറ്​ ദ​ന്ത​ല്‍ ഹെ​ല്‍ത്ത് ക​മ്മി​റ്റി​യി​ലെ നാ​ഷ​ണ​ല്‍ ടാ​സ്ക് ഫോ​ഴ്സ് ഫോ​ര്‍ ദി ​പ്ര​മോ​ഷ​ന്‍ ആ​ൻറ്​ പ്രി​വ​ന്‍ഷ​ന്‍ ഓ​ഫ് ഓ​റ​ല്‍ ആ​ൻറ്​ ദ​ന്ത​ല്‍ ഹെ​ല്‍ത്ത് ഹെഡ്​ ഡോ. ​വ​ഫാ അ​ല്‍ മു​ല്ല പ​റ​ഞ്ഞു.

കുട്ടികളിലെ പല്ല്​ പ്രശ്​നം അവഗണിക്കരുത്​
കുട്ടികളിലെ പല്ലുകളിലെ പ്രശ്​നം അവഗണിക്കരുതെന്ന്​ വിദഗ്​ധർ പറയുന്നു. പ​ല്ലി​​​​െൻറ ആ​രോ​ഗ്യം ന​ഷ്ട​മാ​കു​ന്നത്​ കുട്ടികളെ പല രൂപത്തിലാണ്​ ബാധിക്കുക. ആദ്യം പ​ല്ലു​വേ​ദ​ന​യാണ്​ ഉണ്ടാവുക. ഇത്​ കുട്ടികളുടെ മാ​ന​സി​ക, ശാ​രീ​രി​ക, സാ​മൂ​ഹ്യ മി​ക​വി​ന് ത​ട​സ്സം സൃ​ഷ്ടി​ക്കു​ം. കു​ട്ടി​ക​ളി​ലെ പ​ല്ലി​​​​െൻറ പ്ര​ശ്ന​ങ്ങ​ള്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നെ ബാ​ധി​ക്കു​ം. തുടർന്ന്​ അത്​ വി​ദ്യാ​ഭ്യാ​സ​ത്തേ​യും സ്കൂ​ളി​ലെ കാ​ര്യ​ങ്ങ​ളേ​യും ബാ​ധി​ക്കു​ം. വ​ള​ര്‍ച്ച​ക്കും വി​കാ​സ​ത്തി​നും പ്ര​തി​കൂ​ല​മാ​വു​ക​യും ചെ​യ്യും.

കാമ്പയിന്‍ കാ​ല​ഘ​ട്ട​ത്തി​ല്‍ വി​വി​ധ പൊ​തുസ്വ​കാ​ര്യ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം സ​ന്ദ​ര്‍ശി​ക്കും. മാ​സം മു​ഴു​വ​ന്‍ ആ​ഴ്ച​യി​ല്‍ മൂ​ന്നു ദി​വ​സം വീ​തം ദ​ന്താ​രോ​ഗ്യം നി​ല​നി​ര്‍ത്തേ​ണ്ട​തി​​​​െൻറ പ്രാ​ധാ​ന്യം പ​ഠി​പ്പി​ക്കും. ഞാ​യ​ര്‍, തി​ങ്ക​ള്‍, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ല്‍ നാ​ല് സ്കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി 200 കു​ട്ടി​ക​ള്‍ വീ​ത​മാ​ണ് പ്ര​തി​ദി​നം സ​ന്ദ​ര്‍ശി​ക്കു​ക.

ഹ​മ​ദ് മെ​ഡി​ക്ക​ല്‍ കോ​ര്‍പ​റേ​ഷ​​​​െൻറ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച ബൂ​ത്തു​ക​ളി​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ സൗ​ജ​ന്യ ദ​ന്ത പ​രി​ശോ​ധ​ന ന​ട​ത്തും. ബ്രോ​ഷ​റു​ക​ള്‍, ലഘുലേഖകൾ, കു​ട്ടി​ക​ളു​ടെ പു​സ്ത​ക​ങ്ങ​ള്‍ എ​ന്നി​വ​യും ഇ​വി​ടെ നി​ന്നും വി​ത​ര​ണം ചെ​യ്യും. പ്രൈ​മ​റി ഹെ​ല്‍ത്ത് കെ​യ​ര്‍ കോ​ര്‍പ​റേ​ഷ​നു​ക​ളി​ലും ദ​ന്താ​രോ​ഗ്യ കാമ്പയി​ന്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsDental CareDental Care in Children
News Summary - Dental Care in Children - Gulf News
Next Story