സേവനങ്ങളിലെ കാലതാമസം; കാർ ഡീലർ ഷോപ്പ് അടച്ചുപൂട്ടി
text_fieldsദോഹ: ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് കാർ ഡീലർ ഷോപ്പ് അടച്ചുപൂട്ടി വാണിജ്യ വ്യവസായ മന്ത്രാലയം. പേളിൽ സ്ഥിതിചെയ്യുന്ന യുനൈറ്റഡ് കാർസ് അൽമന എന്ന സ്ഥാപനമാണ് ഒരു മാസം അടച്ചിടാൻ നടപടിയെടുത്തത്. ഉപഭോക്താക്കൾക്ക് ആവശ്യമായ സ്പെയർ പാർട്സ് ലഭ്യമാക്കുന്നതിൽ വീഴ്ച വരുത്തിയതിനെയും വിൽപനാനന്തര സേവനങ്ങളിലെ കാലതാമസവും ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്. ഉപഭോക്തൃ സംരക്ഷണ നിയമം നമ്പർ (8) 2008ലെ ആർട്ടിക്ൾ നമ്പർ 16ലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ സ്ഥാപനം വീഴ്ചവരുത്തിയതായി മന്ത്രാലയം പറഞ്ഞു. രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ ബിസിനസ് സംരംഭകരും ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു. ഉപഭോക്താക്കൾ പരാതികളോ മറ്റ് അന്വേഷണങ്ങളോ 16001 എന്ന നമ്പറിൽ ഉപഭോക്തൃ സംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

