Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവിസ നിയമലംഘനങ്ങൾ​...

വിസ നിയമലംഘനങ്ങൾ​ തിരുത്താൻ സാവകാശം

text_fields
bookmark_border
വിസ നിയമലംഘനങ്ങൾ​ തിരുത്താൻ സാവകാശം
cancel

ദോഹ: ഖത്തറി​െല എന്‍ട്രി, എക്‌സിറ്റ് നിയമ വ്യവസ്ഥകള്‍ ലംഘിച്ച പ്രവാസികൾക്ക്​, നടപടിക്രമങ്ങൾ നിയമവിധേയമാക്കുന്നതിന്​ സമയപരിധി പ്രഖ്യാപിച്ച്​ ആഭ്യന്തര മന്ത്രാലയം. 2021 ഒക്​ടോബർ 10 മുതൽ ഡിസംബർ 31 വരെയുള്ള സമയപരിധിക്കുള്ളിൽ റെസിഡൻസി നിയമങ്ങൾ, വർക്ക്​ വിസ, ഫാമിലി വിസിറ്റ്​ വിസ നിയമങ്ങൾ എന്നിവ ലംഘിച്ച എല്ല പ്രവാസികൾക്കും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താമെന്ന്​ മന്ത്രാലയം വ്യക്തമാക്കി. നിയമപരമായ സ്​റ്റാറ്റസ് തിരുത്താനും നിയമ നടപടിക്രമങ്ങള്‍ ഒഴിവാക്കാനും ഈ സാവകാശം ഉപയോഗപ്പെടുത്താൻ കഴിയും.

വിസ ചട്ടങ്ങൾ ലംഘിച്ചതുകാരണം അനധികൃത കുടിയേറ്റക്കാരായി ഖത്തറിൽ തുടരുന്ന പ്രവാസികൾക്ക്​ ഈ കാലയളവിൽ പ്രശ്​നപരിഹാരത്തിനായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ സമീപിക്കാവുന്നതാണ്​. പ്രവാസികൾ, തൊഴിൽ ഉടമകൾ എന്നിവർക്ക്​ സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്​ ഡിപ്പാർട്​മെൻറിനെയോ അല്ലെങ്കിൽ മന്ത്രാലയം നിർദേശിച്ച ഏതെങ്കിലും സേവന കേന്ദ്രങ്ങളെയോ സമീപിക്കാം. ഒക്​ടോബർ 10 മുതൽ, ഉച്ചക്ക്​ ഒന്നു മുതല്‍ ആറു വരെ ഒത്തുതീര്‍പ്പിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന സമയം.

ഉമ്മു സലാല്‍, ഉമ്മു സുനൈം (ഇൻഡസ്​ട്രിയൽ എരിയ), മിസൈമീര്‍, അല്‍ വക്ര, അല്‍ റയ്യാന്‍ എന്നിവിടങ്ങളിലെ സേവനകേന്ദ്രങ്ങളെയാണ്​ ഒത്തുതീര്‍പ്പിനായി സമീപിക്കേണ്ടത്​.

അനധികൃത തൊഴിലാളികൾ, താമസക്കാർ എന്നീ വിഭാഗങ്ങൾക്ക്​ ഭീമമായ തുക പിഴയില്ലാതെതന്നെ തങ്ങളുടെ സ്​റ്റാറ്റസ്​ നിയമവിധേയമാക്കാനുള്ള സുവർണാവസരംകൂടിയാണ്​ ഈ 'ഗ്രേസ്​' പീരിയഡ്​.

പിഴത്തുക ഒഴിവാക്കുന്നതിനും അല്ലെങ്കില്‍ നിയവിധേയമായ ഇളവുകൾക്കായും​ അപേക്ഷ നൽകുന്നതിനും കഴിയും. 2015ലെ നമ്പർ 21 പ്രവാസി എൻട്രി, എക്​സിറ്റ്​ നിയമപ്രകാരമാണ്​ ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവ്​ പുറപ്പെടുവിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visadohaiqama
News Summary - Delay in correcting visa violations
Next Story