വ്യോമ പ്രതിരോധ ക്യാമ്പിൽ അമീറിന്റെ സന്ദർശനം
text_fieldsഅമീരി വ്യോമ പ്രതിരോധ സേന കമാൻഡ് ക്യാമ്പ് സന്ദർശിക്കുന്ന അമീർ ശൈഖ് തമീം ബിൻ
ഹമദ് ആൽഥാനി
ദോഹ: ഖത്തറിന്റെ അമീരി വ്യോമ പ്രതിരോധ സേന കമാൻഡ് ക്യാമ്പിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സന്ദർശനം. വ്യാഴാഴ്ച രാവിലെയായിരുന്നു അമീറിന്റെ നേതൃത്വത്തിലുള്ള സംഘം ഖത്തറിന്റെ വ്യോമ പ്രതിരോധ സേനയുടെ ക്യാമ്പിലെത്തിയത്. ഓപറേഷൻ സെന്ററും, അനുബന്ധ യൂനിറ്റുകളും സന്ദർശിച്ച അമീർ പ്രവർത്തനം വിലയിരുത്തി. സുപ്രധാന ദൗത്യമേഖലകളിലും ഭരണരംഗത്തും വ്യോമ പ്രതിരോധ സേനയുടെ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും ബന്ധപ്പെട്ടവർ വിശദീകരിച്ചു നൽകി. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായി ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യ, മന്ത്രിമാർ, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

