മിൻസയുടെ മരണം; സ്കൂൾ അടച്ചു പൂട്ടാൻ മന്ത്രാലയം ഉത്തരവ്
text_fieldsമിൻസ മറിയം
ദോഹ: സ്കൂൾ ബസിൽ മലയാളി ബാലിക മരിച്ച സംഭവത്തിൽ ദോഹ അൽ വക്റയിലെ സ്പ്രിങ് ഫീൽഡ് കിൻഡർ ഗർട്ടൻ അടച്ചുപൂട്ടാൻ ഖത്തർ വിദ്യഭ്യാസ ഉന്നത വിദ്യഭ്യാസ മന്ത്രാലയം ഉത്തരവ്.
സ്കൂൾ അധികൃതരിൽ നിന്നും ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ചൊവ്വാഴ്ച രാത്രിയോടെ വിദ്യഭ്യാസ മന്ത്രാലയം ട്വിറ്ററിലൂടെയാണ് തീരുമാനം അറിയിച്ചത്.
ദോഹ സ്പ്രിങ് ഫീൽഡ് കിൻഡർഗർട്ടൻ കെ.ജി ഒന്ന് വിദ്യാർഥിയായ മിൻസ മറിയം ജേക്കബ് ഞായറാഴ്ചയാണ് മരിച്ചത്.
യാത്രക്കിടയിൽ ഉറങ്ങിപ്പോയ വിദ്യാർഥിനി ബസിനുള്ളിലുള്ളത് അറിയാതെ ഡ്രൈവർ ഡോർ അടച്ചു പോയതിനെ തുടർന്നായിരുന്നു ദാരുണമായ ദുരന്തം സംഭവിച്ചത്. ഉച്ചയോടെ ബസ് എടുക്കാനെത്തിയ ജീവനക്കാരാണ് കുട്ടിയെ കണ്ടെത്തുന്നത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മിൻസയുടെ മൃതദേഹം ചൊവ്വാഴ്ച രാത്രിയോടെ ദോഹയിൽ നിന്നും നാട്ടിലേക്ക് കൊണ്ടുപോകും.രാവിലെ 8.30ഓടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ശേഷം കോട്ടയം ചിങ്ങവനത്തെ വീട്ടിലെത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

