Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിലെ സാമൂഹിക...

ഖത്തറിലെ സാമൂഹിക പ്രവർത്തകൻ സലാമിന്‍റെ പിതാവ്​ നിര്യാതനായി

text_fields
bookmark_border
ഖത്തറിലെ സാമൂഹിക പ്രവർത്തകൻ സലാമിന്‍റെ പിതാവ്​ നിര്യാതനായി
cancel

ദോഹ: പാലക്കാട്​ ഒറ്റപ്പാലം പഴയ ലക്കിടി സ്വദേശി കല്ലിവളപ്പിൽ ഉമ്മർകുട്ടി മാസ്​റ്റർ (96) നാട്ടിൽ നിര്യാതനായി. ഖത്തറിലെ സാമൂഹിക ജീവകാരുണ്യ പ്രവർത്തകനായ അബ്​ദുൽസലാമിന്‍റെ പിതാവാണ്​. പഴയ ലക്കിടി സ്​കൂളിൽ ദീർഘകാലം  അധ്യാപകനായിരുന്നു. 

ഒറ്റപ്പാലം വള്ളുവനാട്​ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഭാര്യ: ആമിന. മറ്റുമക്കൾ: ഫാത്തിമ,  ഹുസൈൻ (ഖത്തർ), ബഷീർ, താഹിറ, ഹബീബ. 

ദോഹയിലെ മുൻകാല സാമൂഹിക പ്രവർത്തകൻ പരേതനായ ഹാജിക്കയു​ടെ ശിഷ്യനാണ്​ അബ്​ദുൽസലാം. വർഷങ്ങളായി ഖത്തറിൽ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്​  മുൻപന്തിയിൽ അബ്​ദുൽസലാമുണ്ട്​. കോവിഡ്​ പ്രതിസന്ധിയിലടക്കം നിരവധി മൃതദേഹങ്ങളാണ്​ അബ്​ദുൽസലാമിന്‍റെ നേതൃത്വത്തിൽ നാട്ടിലേക്ക്​ അയച്ചത്​. 

സ്വന്തം പിതാവിനെ അവസാനമായി നാട്ടിലെത്തി കാണാനുള്ള സലാമിന്‍റെ ആഗ്രഹം കോവിഡ്​ സാഹചര്യത്തിലുള്ള വിമാനവിലക്കിൽ നടന്നില്ല.

നിരവധി ശിഷ്യരുള്ള ഉമ്മർകുട്ടി മാസ്​റ്റർ നാട്ടിൽ പൊതുമേഖലയിൽ സജീവമായിരുന്നു. വെള്ളിയാഴ്​ച രാവിലെ പഴയ ലക്കിടി ജുമുഅത്ത്​ പള്ളി ഖബർസ്​ഥാനിൽ ഖബറടക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsgulf newsobit News
News Summary - death news qatar -gulf news
Next Story