Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമരണം മുന്നിലുണ്ട്​​:...

മരണം മുന്നിലുണ്ട്​​: വാഹനമോടിക്കു​േമ്പാൾ മൊബൈൽ ഫോൺ വേണ്ട

text_fields
bookmark_border
മരണം മുന്നിലുണ്ട്​​: വാഹനമോടിക്കു​േമ്പാൾ മൊബൈൽ ഫോൺ വേണ്ട
cancel

ദോഹ: വാഹനം ഓടിക്കു​േമ്പാൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി ഗതാഗത വകുപ്പ്​. മൊ​ൈബൽ ഉപയോഗം, അമിതവേഗം തുടങ്ങിയവ കേന്ദ്രീകരിച്ച്​ പ്രത്യേക പരിശോധനകൾ നടത്തുന്നുണ്ടെന്ന്​ ഫസ്​റ്റ്​ ലെഫ്​റ്റനൻറ്​ ഫഹദ്​ ശരീദ അൽ അബ്​ദുല്ല പറഞ്ഞു. ശൈത്യകാല ക്യാമ്പിങ്​ സീസണുമായി ബന്ധപ്പെട്ടാണ്​ മുന്നറിയിപ്പ്​. വകുപ്പി​െൻറ കണക്കുകളനുസരിച്ച്​ രാജ്യത്തെ പ്രധാന ഗതാഗത നിയമലംഘനങ്ങൾ മൊ​ൈബൽ ഉപയോഗവും അമിതവേഗവുമാണ്​. ക്യാമ്പിങ്​ സീസണിൽ ഇത്തരത്തിലുള്ളവ കൂടുകയും ചെയ്യുന്നുണ്ട്​. ക്യാമ്പിങ്​ മേഖലകളിൽ മാത്രമല്ല, മറ്റിടങ്ങളിലും നിയമലംഘനങ്ങൾ സാധാരണമാണ്​. നഗരങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സ്​പീഡ്​ റഡാറുകൾ വഴി വാഹനങ്ങളുടെ അമിതവേഗം നിരീക്ഷിക്കപ്പെടുന്നുണ്ട്​. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ക്യാമ്പിങ്​ സീസൺ കാലയളവിൽ കൂടുതൽ ബോധവത്​കരണ പരിപാടികൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മരുഭൂമിയിലെ സാഹസിക ​ൈഡ്രവിങ്​ വശമില്ലാത്തവർ അതിന്​ മുതിരരുത്​. അത്​ അപകടം ക്ഷണിച്ചുവരുത്തും. അത്തരത്തിലുള്ള ഡ്രൈവിങ്ങിന്​ പ്രത്യേക പരിശീലനവും പരിചയവും ആവശ്യമാണ്​. കുട്ടികൾ അടക്കമുള്ളവർ ഇത്​ ചെയ്യുന്നത്​ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.

നിയമലംഘകർക്കെതിരെ വിട്ടുവീഴ്​ചയില്ലാത്ത നടപടികൾ സ്വീകരിക്കും. എല്ലാതരം നിയമലംഘനങ്ങളും കർശനമായി നിരീക്ഷിക്കുന്നുണ്ട്​. യുവാക്കൾ നടത്തുന്ന വാഹന അഭ്യാസങ്ങൾ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്​. ബൈക്കുകൾ ​ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക്​ വാടകക്ക്​ നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകും. വാഹനത്തി​െൻറ നമ്പർ ​േപ്ലറ്റ്​ മറച്ചുവെച്ചാൽ മൂന്നുദിവസം തടവും പിഴയുമാണ്​ ശിക്ഷ. കുറ്റക്കാരെ നിയമനടപടികൾക്കായി കോടതിയിലേക്ക്​ കൈമാറുകയും ചെയ്യും. യുവാക്കളാണ്​ കൂടുതലും അപകടങ്ങളിൽപെടുന്നത്​ എന്നതിനാൽ അവർക്ക്​ മുൻഗണന നൽകിയുള്ള ബോധവത്​കരണ പരിപാടികളാണ്​ നടത്തുക. സീലൈൻ പോലുള്ള പ്രധാന ക്യാമ്പിങ്​ മേഖലകളിലടക്കം അപകടനിരക്ക്​ കുറക്കുക എന്നതാണ്​ വകുപ്പി​െൻറ ലക്ഷ്യം. ഹമദ്​ മെഡിക്കൽ കോർപറേഷനുമായി സഹകരിച്ചാണ്​ നടപടികൾ. രാജ്യത്ത്​ 2018ൽ റോഡപകടങ്ങളിൽ മരിച്ചത്​ 168 പേരാണെന്ന്​ കണക്കുകൾ പറയുന്നു​. ഇതിൽ 45 പേർ ഖത്തരി പൗരന്മാരാണ്​. 2017ൽ മരിച്ചത്​ 40 ഖത്തരികൾ ആയിരുന്നു. ഇൻഡസ്​ട്രിയൽ ഏരിയയിൽ ഉണ്ടായ അപകടങ്ങളിലാണ്​ കൂടുതൽ പേർ മരിച്ചത്​.

ഇവിടെ 14 പേരാണ്​ മരിച്ചത്​. ഫരീജ്​ സുഡാനിൽ 13 പേരും അൽ ഉബൈദിൽ 11 പേരും അൽവഖ്​റയിൽ എട്ടുപേരും സീലൈനിൽ എട്ടുപേരും അപകടങ്ങളിൽ മരിച്ചിട്ടുണ്ട്​. സീലൈൻ ബീച്ചിലെ റോഡ്​ അപകടങ്ങളുടെ പ്രധാന കാരണം കുടുംബങ്ങളുമായി കാറുകളിലും മറ്റ്​ വാഹനങ്ങളിലും പോകുന്നവരുടെ അശ്രദ്ധയാണ്​. ഇത്തരക്കാർ ബൈക്കുകളിൽ പോകുന്നവരെ ശ്രദ്ധിക്കുന്നില്ല. ഇത്തരത്തിലുണ്ടായ അപകടങ്ങളിൽ ഇവിടെ യുവാക്കളും ബൈക്ക്​ യാത്രക്കാരായ കുട്ടികളും മരിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile phonedriving
Next Story