Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖത്തറിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി
text_fieldsbookmark_border
ദോഹ: കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. ആഗസ്റ്റ് 28 മുതൽ 60 ദിവസത്തെ അധിക സമയപരിധിയാണ് അനുവദിച്ചത്. ജൂലൈ 27ന് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം വാഹന ഉടമകൾ 30 ദിവസത്തിനകം പുതുക്കുണമെന്നായിരുന്നു നിർദേശിച്ചിരുന്നത്.
ഈ സമയപരിധി കഴിഞ്ഞദിവസം അവസാനിച്ചതിനെ തുടർന്നാണ് സമയപരിധി നീട്ടിയിരിക്കുന്നത്. നിയമപരമായ നടപടികൾ ഒഴിവാക്കുന്നതിനായി വാഹന ഉടമകൾക്ക് കൂടുതൽ സമയം നൽകുകയാണ് ഇലൂടെ ലക്ഷ്യമിടുന്നത്. ഖത്തറിലെ ഗതാഗത നിയമങ്ങളും ചട്ടങ്ങളും ലാഘിക്കുന്ന വാഹന ഉടമകൾക്കെതിരെ ശക്തമായ നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. ഇതിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

