ഡേ ടു ഡേ മൈഥറിലെ ഫുറൂസിയ ഷോറൂം ഉദ്ഘാടനം വെള്ളിയാഴ്ച
text_fieldsഡേ ടു ഡേ മാനേജ്മെന്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
ദോഹ: കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഷോപ്പിങ് എന്ന ആശയം വിജയകരമായി അവതരിപ്പിച്ച് പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ 'ഡേ ടു ഡേ', ഖത്തറിലെ രണ്ടാമത്തെ ബ്രാഞ്ച് ദോഹ മൈഥറിലെ ഫുറൂസിയയിൽ ആസ്പയർ പാർക്കിന് എതിർവശത്തായി വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ പൊതുജനങ്ങൾക്കായി തുറന്നു നൽകുമെന്ന് മാനേജ്മെന്റ് ഭാരവാഹികൾ അറിയിച്ചു.
മൂന്ന് നിലകളിലായി 8,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് സ്റ്റോർ ഒരുക്കിയിരിക്കുന്നത്. ജി.സി.സിയിലെ ഡേ ടു ഡേയ്സിന്റെ 18ാമത്തെ ശാഖയും ഖത്തറിലെ ഏറ്റവും വലിയ സ്റ്റോറുമാണിത്. ഖത്തറിലെ പ്രധാന ലൊക്കേഷനിൽ പുതിയ ഷോറൂം ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഡേ ടു ഡേ ഡയറക്ടർ ഡോ. അബ്ദുൽ സമദ്, മാനേജിങ് ഡയറക്ടർ മുസ്തഫ പടയൻ, ഡയറക്ടർമാരായ നജീബ് ഏള്ളത്ത്, ബഷീർ എന്നിവർ പറഞ്ഞു. ഗുണമേന്മയുള്ള ഉൽപന്നങ്ങൾ മിതമായ വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. വീട്ടുപകരണങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ, സ്കൂൾ ഇനങ്ങൾ, കായിക ഉൽപന്നങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവയെല്ലാം ഒന്നു മുതൽ 20 ഖത്തർ റിയാൽ വരെ മാത്രമുള്ള നിരക്കുകളിൽ ലഭ്യമാക്കിയാണ് ഡേ ടു ഡേയ്സ് പ്രശസ്തമായത്. ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട ഷോപ്പങ് അനുഭവം ഉറപ്പാക്കുന്നതോടൊപ്പം ഗുണമേന്മയുള്ള ഉൽപന്നങ്ങൾ മിതമായ വിലയിൽ തുടർന്നും ലഭ്യമാക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു. ഖത്തരി സ്വദേശികളും താമസക്കാരുമായ എല്ലാവിഭാഗം ജനങ്ങളെയും ഉദ്ഘാടന വേളയിലും തുടർന്നും ക്ഷണിക്കുകയാണെന്ന് ഭാരവാഹികൾ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

