കുട്ടികളോടൊപ്പം പ്രിയതാരം; ഡേവിഡ് ബെക്കാം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിച്ചു
text_fieldsഎജുക്കേഷൻ എബവ് ഓൾ ഫൗണ്ടേഷന്റെ ഇന്ത്യയിലെ പങ്കാളിയായ മന്ത്ര 4 ചേഞ്ചുമായി സഹകരിച്ച് ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഡേവിഡ്
ബെക്കാം സന്ദർശിച്ചപ്പോൾ
ദോഹ: കുട്ടികളുമായി കായിക വിനോദങ്ങളിൽ ഏർപ്പെട്ടും പഠന പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കിയും ചെടികൾ നട്ടും ഫുട്ബാൾ ഇതിഹാസം ഡേവിഡ് ബെക്കാം.
വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സംഘടനയായ എജുക്കേഷൻ എബവ് ഓൾ (ഇ.എ.എ) ഫൗണ്ടേഷൻ മന്ത്ര 4 ചേഞ്ചുമായി സഹകരിച്ച് ഇന്ത്യയിൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തുകയായിരുന്നു മുൻ ഫുട്ബാൾ താരവും യൂനിസെഫ് ഗുഡ്വിൽ അംബാസഡറുമായ ഡേവിഡ് ബെക്കാം.
എജുക്കേഷൻ എബവ് ഓൾ ഫൗണ്ടേഷന്റെ ഇന്ത്യയിലെ പങ്കാളിയായ മന്ത്ര 4 ചേഞ്ചുമായി സഹകരിച്ച് ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഡേവിഡ്
ബെക്കാം സന്ദർശിച്ചപ്പോൾ
വിദ്യാർഥികളുമായി സംവദിച്ച ബെക്കാം, ഇ.എ.എ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളും വിദ്യാഭ്യാസ രംഗത്തെ പുരോഗതിയും നേരിട്ട് മനസ്സിലാക്കി. സന്ദർശന വേളയിൽ കുട്ടികളോടും അധ്യാപകരോടുമൊപ്പം സമയം ചെലവഴിക്കുകയും പഠന പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ചെയ്ത അദ്ദേഹം, കുട്ടികളോടൊപ്പം ഫുട്ബാൾ കളിക്കുകയും ചെയ്തു.
കുട്ടികൾ തങ്ങളുടെ പഠനത്തെക്കുറിച്ചും ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും പങ്കുവെച്ചു. ഇ.എ.എ ഫൗണ്ടേഷന്റെ ഇന്ത്യയിലെ പ്രാദേശിക പങ്കാളിയായ മന്ത്ര 4 ചേഞ്ചുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. മുംബൈ, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളിൾ അദ്ദേഹം വിവിധ പരിപാടികളിൽ പങ്കെടുത്തു. തടസ്സങ്ങൾ നീക്കി വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകുക, ഇന്ത്യയിലുടനീളം കമ്യൂണിറ്റി ഗ്രൂപ്പുകളുമായും സർക്കാറുകളുമായും ചേർന്ന് വിദ്യാർഥി കേന്ദ്രീകൃത പഠനാന്തരീക്ഷം ഒരുക്കുന്നതിൽ പങ്കുചേരുക എന്ന ഇ.എ.എ ഫൗണ്ടേഷന്റെ ദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു അദ്ദേഹം ഇന്ത്യയിൽ സന്ദർശനം നടത്തിയത്.
കുട്ടികളുടെ അക്കാദമിക -സാമൂഹിക മുന്നേറ്റത്തിനും സുരക്ഷിതവും, ആകർഷകവും, എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനായും ആഗോള തലത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് എജുക്കേഷൻ എബവ് ഓൾ ഫൗണ്ടേഷൻ. ഖത്തർ ഫൗേണ്ടഷൻ ചെയർപേഴ്സൻ ശൈഖ മൗസ ബിൻത് നാസറാണ് എജുക്കേഷൻ എബവ് ഓൾ ഫൗണ്ടേഷന് തുടക്കംകുറിക്കുന്നത്. വിവിധ രാജ്യങ്ങളിലെ പ്രാദേശിക പങ്കാളികളുമായി ചേർന്ന് വിദ്യാഭ്യാസ രംഗത്തെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു. ഗസ്സയിൽ അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാഭ്യാസ ഉന്നമനത്തിനായി സഹായം എത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

