Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightരുചിയൂറും...

രുചിയൂറും ഈത്തപ്പഴങ്ങളുമായി സൂഖ് വാഖിഫിൽ വീണ്ടും ഈത്തപ്പഴ മേള

text_fields
bookmark_border
രുചിയൂറും ഈത്തപ്പഴങ്ങളുമായി സൂഖ് വാഖിഫിൽ വീണ്ടും ഈത്തപ്പഴ മേള
cancel

ദോ​ഹ: ഖ​ത്ത​റി​ലെ മി​ക​ച്ച പ്രാ​ദേ​ശി​ക ഈ​ന്ത​പ്പ​ഴ ഇ​ന​ങ്ങ​ളെ നേ​രി​ട്ട് അ​റി​യാ​നും രു​ചി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കി സൂ​ഖ് വാ​ഖി​ഫ് പ്രാ​ദേ​ശി​ക ഈ​ത്ത​പ്പ​ഴ മേ​ള ജൂ​ലൈ 25 മു​ത​ൽ ആ​രം​ഭി​ക്കും. ഖ​ത്ത​റി​ന്റെ പ​ര​മ്പ​രാ​ഗ​ത കാ​ർ​ഷി​ക പൈ​തൃ​ക​ത്തെ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നും പ്രാ​ദേ​ശി​ക ക​ർ​ഷ​ക​ർ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മി​ക​ച്ച ഇ​നം റു​ത​ബ് ഈ​ത്ത​പ്പ​ഴ​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​രം മേ​ള​യി​ൽ ല​ഭ്യ​മാ​കും.

മേ​ള​യി​ൽ കു​ടും​ബ​ങ്ങ​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കു​മാ​യി വൈ​വി​ധ്യ​മാ​ർ​ന്ന അ​നു​ഭ​വ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മേ​ള സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്ക് ഖ​ത്ത​റി​ൽ പ്രാ​ദേ​ശി​ക​മാ​യി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന വി​വി​ധ ഇ​നം ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടാ​നും ക​ർ​ഷ​ക​രു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കാ​നും പ​ര​മ്പ​രാ​ഗ​ത കൃ​ഷി​രീ​തി​ക​ളെ​ക്കു​റി​ച്ച് മ​ന​സ്സി​ലാ​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​കും.

സൂ​ഖ് വാ​ഖി​ഫ് ഈ​സ്റ്റേ​ൺ സ്‌​ക്വ​യ​റി​ൽ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന മേ​ള ആ​​ഗ​സ്റ്റ് 10 വ​രെ നീ​ണ്ടു​നി​ൽ​ക്കും. ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ വൈ​കി​ട്ട് 4 മു​ത​ൽ രാ​ത്രി 9 വ​രെ​യും, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ വൈ​കി​ട്ട് 4 മു​ത​ൽ രാ​ത്രി 10 വ​രെ​യു​മാ​ണ് സ​ന്ദ​ർ​ശ​ന സ​മ​യം. പ്രാ​ദേ​ശി​ക ക​ർ​ഷ​ക​ർ ഉ​ൽ​പാ​ദി​പ്പി​ച്ച വി​വി​ധ ഇ​നം ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടാ​നും വാ​ങ്ങാ​നു​മു​ള്ള അ​വ​സ​ര​മാ​ണ് മേ​ള​യി​ലൂ​ടെ ല​ഭ്യ​മാ​കു​ക. 100ഓ​ളം പ്രാ​ദേ​ശി​ക ഫാ​മു​ക​ളി​ൽ​നി​ന്നു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന ഈ​ത്ത​പ്പ​ഴ ശേ​ഖ​ര​മാ​ണ് മേ​ള​യു​ടെ ആ​ക​ർ​ഷ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:datessouq waqifgulfqatar​delicious
News Summary - Date Fair again at Souq Waqif with delicious yogurt and dates
Next Story