ദാറുൽ കുതുബ് അൽ ഖത്തരിയ്യ സ്റ്റാമ്പ് പുറത്തിറക്കി
text_fieldsദോഹ: ദാറുൽ കുതുബ് അൽ ഖത്തരിയ നവീകരണം പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതിന്റെ ഭാഗമായി സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുറഹ്മാൻ ബിൻ ഹമദ് ആൽഥാനി പുതിയ തപാൽ സ്റ്റാമ്പ് പുറത്തിറക്കി. 34ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് സാംസ്കാരിക മന്ത്രാലയത്തിന്റെ പവിലിയനിൽ നടന്ന പ്രൗഢമായ ചടങ്ങിലാണ് പുതിയ സ്റ്റാമ്പ് പുറത്തിറക്കിയത്. ചടങ്ങിൽ സിവിൽ സർവിസ്, ഗവൺമെന്റ് ഡെവലപ്മെന്റ് ബ്യൂറോ പ്രസിഡന്റ് ഡോ. അബ്ദുൽ അസീസ് ബിൻ നാസർ ബിൻ മുബാറക് അൽ ഖലീഫ, സിറിയ സാംസ്കാരിക മന്ത്രി മുഹമ്മദ് യാസിൻ സാലിഹ് എന്നിവരും പങ്കെടുത്തു.
1962ൽ ഖത്തറിലെ സംസ്കാരം, കല, സഹിത്യം, പൈതൃകം എന്നിവയുടെ പ്രധാന കേന്ദ്രമായി സ്ഥാപിതമായ ഖത്തറിലെ ആദ്യത്തെ ആദ്യ ദേശീയ ലൈബ്രറിയുടെ ചരിത്രം രേഖപ്പെടുത്തുന്നതിനുള്ള സാംസ്കാരിക മന്ത്രാലയത്തിന്റെയും സഹകരണത്തിന്റെ ഭാഗമായാണ് പുതിയ ലക്കം സ്റ്റാമ്പുകൾ പുറത്തിറക്കിയത്. പഴയ സ്റ്റാമ്പുകളുടെ രൂപകൽപനയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ക്ലാസിക് ഖത്തരി സ്റ്റാമ്പുകളുടെ പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയവയെന്ന് ദാർ അൽ കുതുബ് അൽ ഖത്തരിയ ഡയറക്ടർ ജനറൽ ഇബ്രാഹിം അൽ ബൂഹാഷിംഗ് അൽ സഈദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

