അപകടകരമായ ഡ്രൈവിങ്; വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ
text_fieldsഅധികൃതർ പിടിച്ചെടുത്ത വാഹനം
ദോഹ: അമിതവേഗത്തിൽ അപകടകരമായി വാഹനം ഓടിക്കുകയും റോഡിൽ ഡ്രിഫ്റ്റിൽ നടത്തുകയുംചെയ്ത സംഭവത്തിൽ വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ. സമൂഹ മാധ്യമങ്ങളിൽ വിഡിയോ വൈറലായതിനു പിന്നാലെയാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫികിന്റെ നടപടി.
പിടിച്ചെടുത്ത വാഹനത്തിന്റെ ചിത്രം അധികൃതർ പുറത്തുവിട്ടു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി അറിയിച്ചു. പൊതുജനങ്ങൾക്ക് അപകടകരമായ രീതിയിൽ വാഹനം ഓടിക്കരുതെന്നും റോഡ് നിയമങ്ങൾ പാലിക്കണമെന്നും ജനറൽ ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക് നിർദേശിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

