ഡനാറ്റ് കമ്പ്യൂട്ടേഴ്സ് ഖത്തറിൽ പ്രവർത്തനമാരംഭിക്കുന്നു
text_fieldsഡനാറ്റ് ഗ്രൂപ് കമ്പ്യൂട്ടേഴ്സ് പുതിയ ഷോറൂം ഉദ്ഘാടനം സംബന്ധിച്ച് മാനേജ്മെന്റ് അംഗങ്ങൾ
വാർത്തസമ്മേളനത്തിൽ പങ്കെടുത്തപ്പോൾ
ദോഹ: വിവിധ ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലും അമേരിക്കയിലുമായി പ്രവർത്തിക്കുന്ന ഡാനറ്റ് ഗ്രൂപ്പിന്റെ ‘ഡനാറ്റ് കമ്പ്യൂട്ടേഴ്സ്’ ഖത്തറിലേക്കുമെത്തുന്നു. എംപറ്റേഴ്സ് ഗ്രൂപ്പുമായി സഹകരിച്ച് ഡനാറ്റ് കമ്പ്യൂട്ടേഴ്സിന്റെ ഖത്തറിലെ ആദ്യ ഷോറൂം ശനിയാഴ്ച രാവിലെ ഏഴു മണിക്ക് ദോഹ മതാർഖദീമിൽ ഉദ്ഘാടനം ചെയ്യപ്പെടുമെന്ന് മാനേജ്മെന്റ് അംഗങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ലാപ്ടോപ്, കമ്പ്യൂട്ടർ ഉൽപന്നങ്ങൾ എന്നിവയുടെ വിൽപനയും സർവിസും സോഫ്റ്റ്വെയർ സർവിസും ഉൾപ്പെടെ വിവര സാങ്കേതിക മേഖലയിൽ പുതു വിപ്ലവത്തിന് തുടക്കംകുറിച്ചാണ് ഡനാറ്റ് കമ്പ്യൂട്ടേഴ്സ് ഖത്തറിലെത്തുന്നതെന്ന് ഡനാറ്റ് ഗ്രൂപ് മാനേജിങ് ഡയറക്ടർ ഷാൻ സാഹിബ് ശംസുദ്ദീൻ അറിയിച്ചു.
ഗൾഫ് രാജ്യങ്ങളിൽ ദുബൈയിലും സൗദി അറേബ്യയിലും ഇന്ത്യയിലും അമേരിക്കയിലുമായി വിവരസാങ്കേതിക മേഖലയിൽ വിൽപനയിലും സേവനങ്ങളിലും പ്രശസ്തിനേടിയ ഡനാറ്റ് കമ്പ്യൂട്ടേഴ്സിന്റെ 15ാമത്തെ ഷോറൂമാണ് ഖത്തറിൽ ആരംഭിക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി ആദ്യ ദിനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട ഉൽപന്നങ്ങൾക്ക് 20 ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവ് ലഭ്യമാക്കുമെന്ന് മാനേജ്മെന്റ് അംഗങ്ങൾ അറിയിച്ചു.
അംഗീകൃത ബ്രാൻഡുകളുടെ കമ്പ്യൂട്ടർ, ലാപ്ടോപ്, ടാബുകൾ, സെർവർ, എല്ലാവിധ ഹാർഡ് വെയർ ആക്സസറീസ് എന്നിവ മിതമായ നിരക്കിൽ, ഉത്തരവാദിത്തത്തോടെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനൊപ്പം ഏറ്റവും മികച്ച ടെക്നീഷ്യന്മാരുടെ റിപ്പയർ സർവിസും ലഭ്യമാണ്. ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർക്ക് സർവിസ് സൗകര്യവും നൽകും.
വ്യക്തിഗത, വ്യാപാര മേഖലയിൽനിന്നുള്ള ഉപഭോക്താക്കൾക്ക് പുതിയ കാലത്ത് ഏറ്റവും മികച്ച സേവനം ലഭ്യമാക്കുന്ന നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ സർവിസുകളും ഡനാറ്റ് കമ്പ്യൂട്ടേഴ്സിന്റെ സവിശേഷതയാണെന്ന് അറിയിച്ചു. എംപറ്റേഴ്സ് ഡയറക്ടർമാരായ മുഹമ്മദ് കല്ലാട്ട്, ബെസൺ മാത്യു, തൗഫീഖ് അബ്ദുൽ ജബ്ബാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

