‘ബാക് ടു സ്കൂൾ’ ഷോപ്പിങ്ങുമായി ഡൈസോ ജപ്പാൻ
text_fieldsഡൈസോ ജപ്പാൻ ഷോറൂമുകൾ
ദോഹ: വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കാനിരിക്കെ വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിപുലമായ ശേഖരവുമായി ഡൈസോ ജപ്പാൻ. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറ്റവും ഗുണമേന്മയുള്ള ഉൽപന്നങ്ങളും അതുല്യമായ ഷോപ്പിങ് അനുഭവവും നൽകുന്നതിനൊപ്പം മികച്ച ഓഫറുകളും ഗിഫ്റ്റ് വൗച്ചറുകളും ‘ബാക് ടു സ്കൂൾ’ വിപണിയിൽ ഉറപ്പുനൽകുന്നു. 100 റിയാലിന്റെ ഷോപ്പിങ്ങിന് 15 റിയാലിന്റെ ഗിഫ്റ്റ് വൗച്ചറുകളാണ് ലഭ്യമാക്കുന്നത്. സെപ്റ്റംബർ 30വരെ ഓഫർ തുടരും.
ഖത്തറിലെ വിവിധ ഭാഗങ്ങളിലായുള്ള 12 ഡൈസോ ജപ്പാൻ ബ്രാഞ്ചുകളിലായി വിപുലമായ സ്കൂൾ സ്റ്റേഷനറി ശേഖരമാണ് ഫെസ്റ്റിവലിൽ ഒരുക്കിയത്. ഹയാത് പ്ലാസ, ഗൾഫ് മാൾ, ദോഹ ഫെസ്റ്റിവൽ സിറ്റി, എസ്ദാൻ മാൾ അൽ വക്റ, പ്ലേയ്സ് വെൻഡോം, ജെ മാൾ, ഗൾഫ് മാൾ, അൽ ഖോർ മാൾ, മാൾ ഓഫ് ഖത്തർ, മിർഖാബ് മാൾ, അബു സിദ്ര മാൾ, എസ്ദാൻ മാൾ അൽ ഗറാഫ എന്നിവിടങ്ങളിൽ ‘ഡൈസോ ജപ്പാൻ’ ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്. തവാർ മാളിൽ ഉടൻ ആരംഭിക്കും.
കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ ഷോപ്പിങ് ലളിതമാക്കാൻ അവശ്യവസ്തുക്കളുടെ പട്ടിക ഉൾപ്പെടുന്ന ചെക്ക് ലിസ്റ്റും ലഭ്യമാണ്. ഇതോടൊപ്പമുള്ള ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് ചെക്ക് ലിസ്റ്റുകൾ ഡൗൺലോഡ് ചെയ്ത് ഷോപ്പിങ്ങിനായി ഉപയോഗപ്പെടുത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

