അൽ ബിദ്ദ പാർക്കിൽ കുട്ടിക്കളിയുമായി ദാഡു മ്യൂസിയം
text_fieldsദാഡു ഗാർഡൻസ്
ദോഹ: വിനോദങ്ങളിലൂടെയും പരീക്ഷണ, നിരീക്ഷണങ്ങളിലൂടെയും കുട്ടികൾക്ക് വിജ്ഞാനത്തിന്റെ പുതിയ വാതിലുകൾ തുറന്ന് ദാഡു മ്യൂസിയം. കളിയും കാഴ്ചയുമൊരുക്കി ദാഡു മ്യൂസിയം പുതിയ സീസണിന്റെ ഭാഗമായുള്ള വൈവിധ്യമാർന്ന പരിപാടികളും പ്രവർത്തനങ്ങളും പ്രഖ്യാപിച്ചു. പഠനവും സർഗാത്മക പ്രവർത്തനങ്ങളും വ്യത്യസ്തമാർന്ന ഗെയിമുകളും ഒരുക്കി കുട്ടികൾക്കും കുടുംബങ്ങൾക്കും ആകർഷകമായ അനുഭവങ്ങളാണ് പുതിയ സീസൺ കാലയളവിൽ ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്കായി വിവിധ വർക്ക്ഷോപ്പുകൾ, പുതിയ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
അൽ ബിദ്ദ പാർക്കിൽ സ്ഥിതിചെയ്യുന്ന ദാഡു ഗാർഡൻസ് 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വിനോദ, വിജ്ഞാന ശേഖരണത്തിനുള്ള ഇടമാണ്. കുട്ടികൾക്കുവേണ്ടിയുള്ള പ്രകൃതി സൗന്ദര്യമായ കളിസ്ഥലമാണിത്. കുട്ടികളുമായി ഇടപഴകുന്നതിനും അവർക്കാവശ്യമായ വിവരങ്ങൾ കൈമാറുന്നതിനും കളികളിലൂടെയും പ്രകൃതിയുമായുള്ള ആശയവിനിമയത്തിലൂടെയും അവരുടെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിന് രൂപകൽപന ചെയ്ത നിരവധി പ്രവർത്തനങ്ങളും പരിപാടികളുമാണ് ദാഡു ഗാർഡൻസിന്റെ സവിശേഷത.
2026 ഏപ്രിൽവരെ നീണ്ടുനിൽക്കുന്ന സീസണിലെ പ്രവർത്തനങ്ങളിൽ റീസൈക്കിൾഡ് ആർട്ട് വർക്ക്ഷോപ്പുകൾ, വിവിധ ഇന്ററാക്ടിവ് പരിപാടികൾ, പ്ലാന്റ് മാച്ചിങ് കാർഡുകൾ ഉപയോഗിച്ചുള്ള ഗെയിം, കൂടാതെ പാവനാടകങ്ങൾ, പൂന്തോട്ട നിർമാണം, പാചകം, ബാലൻസ് ആക്ടിവിറ്റികൾ എന്നിവയും ഉൾപ്പെടുന്നു. ഈ സീസണിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് കാർ പെയിന്റിങ്ങും വാഷിങ് ആക്റ്റിവിറ്റിയും. ഇതിനായി സീഷോർ ഗ്രൂപ് ഒരു വാഹനം സജ്ജമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

