Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൈബർ ഭീഷണി: പരിഹാരം...

സൈബർ ഭീഷണി: പരിഹാരം നിർദേശിക്കാം, സമ്മാനം നേടാം മ​ത്സ​രം ഒ​ക്ടോ​ബ​റിൽ ഹ​മ​ദ് ബി​ന്‍ ഖ​ലീ​ഫ യൂ​ണി​വേ​ഴ്സി​റ്റിയിൽ

text_fields
bookmark_border
സൈബർ ഭീഷണി: പരിഹാരം നിർദേശിക്കാം, സമ്മാനം നേടാം മ​ത്സ​രം ഒ​ക്ടോ​ബ​റിൽ ഹ​മ​ദ് ബി​ന്‍ ഖ​ലീ​ഫ യൂ​ണി​വേ​ഴ്സി​റ്റിയിൽ
cancel

ദോ​ഹ: ഖ​ത്ത​ര്‍ ഇ​ൻറ​ര്‍നാ​ഷ​ണ​ല്‍ സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി മ​ത്സ​രം ഒ​ക്ടോ​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ മൂ​ന്നു ​വ​രെ ദോ​ഹ​യി​ല്‍ ന​ട​ത്തു​മെ​ന്ന് ഹ​മ​ദ് ബി​ന്‍ ഖ​ലീ​ഫ യൂ​ണി​വേ​ഴ്സി​റ്റി അ​റി​യി​ച്ചു. സൈ​ബ​ര്‍ സു​ര​ക്ഷ ​യി​ല്‍ ഖ​ത്ത​റി​​​െൻറ നേ​തൃ​പ​ര​മാ​യ പ​ങ്കി​നെ കു​റി​ച്ച് മ​ന​സ്സി​ലാ​ക്കാ​നും ശ​ക്തി​പ്പെ​ടു​ത്താ​നു​മ ാ​ണ് പ്ര​ഥ​മ മ​ത്സ​രം ല​ക്ഷ്യ​മി​ടു​ന്ന​ത്.
ലോ​ക​ത്താ​ക​മാ​ന​മു​ള്ള അ​ണ്ട​ര്‍ ഗ്രാ​ജ്വേ​റ്റ്, ബി​രു​ദ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ം. മ​ത്സ​രാ​ര്‍ഥി​ക​ള്‍ക്ക് ഒ​റ്റ​ക്കോ ഗ്രൂ​പ്പാ​യോ പ​ങ്കെ​ടു​ക്കാ​ം. വ​ര്‍ധി​ച്ചുവ​രു​ന്ന സൈ​ബ​ര്‍ ഭീ​ഷ​ണി​യെ ത​ട​യാ​നു​ള്ള യ​ഥാ​ർത്ഥ പ​രി​ഹാ​ര​ങ്ങ​ളും ന​ട​പ​ടി​ക​ളു​മാ​ണ് മൂ​ന്ന് ദി​വ​സ​ത്തെ മ​ത്സ​ര​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കേ​ണ്ട​ത്.
ഹ​മ​ദ് ബി​ന്‍ ഖ​ലീ​ഫ യൂ​ണി​വേ​ഴ്സി​റ്റി​ക്ക്​ കീ​ഴി​ലെ അ​ഞ്ച് കോ​ള​ജു​ക​ളി​ലാ​യാ​ണ് മ​ത്സ​രം അ​ര​ങ്ങേ​റു​ക.

നൈ​തി​ക​വും ധാ​ര്‍മി​ക​ത​യും, വ്യാ​ജ​വാ​ര്‍ത്ത, തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍, ദേ​ശീ​യ സു​ര​ക്ഷ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലാ​ണ് ഖ​ത്ത​റി​ലേ​യും ലോ​ക​ത്തേ​യും വി​ദ്യാ​ര്‍ഥി​ക​ളും ഗ​വേ​ഷ​ക​രും വി​ദ​ഗ്ധ​രും വി​ഷ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ക. ദി ​കോ​ളെ​ജ് ഓ​ഫ് ഇ​സ്​ലാ​മി​ക് സ്റ്റ​ഡീ​സ്, കോള​ജ് ഓ​ഫ് ഹ്യു​മാ​നി​റ്റീ​സ് ആ​ൻറ്​ സോ​ഷ്യ​ല്‍ സ​യ​ന്‍സ​സ്, കോ​ള​ജ് ഓ​ഫ് സ​യ​ന്‍സ് ആ​ൻറ്​ എ​ന്‍ജി​നി​യ​റിം​ഗ്, കോ​ള​ജ് ഓ​ഫ് ലോ ​ആ​ൻറ്​ പ​ബ്ലി​ക്ക് പോ​ളി​സി, കോ​്​​ജ് ഓ​ഫ് ഹെ​ല്‍ത്ത് ആ​ൻറ്​ ലൈ​ഫ് സ​യ​ന്‍സ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍. വ്യാ​ജ​വാ​ര്‍ത്ത ക​ണ്ടു​പി​ടി​ക്ക​ല്‍, ഖ​ത്ത​ര്‍ ഇ​ൻറ​ര്‍നാ​ഷ​ണ​ല്‍ ഹാ​ക്കിം​ഗ്, സൈ​ബ​ര്‍ സു​ര​ക്ഷാ മൂ​ട്ട്, സൈ​ബ​ര്‍ സു​ര​ക്ഷ എ​ന്നി​ങ്ങ​നെ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക. എ​ല്ലാ ഇ​ന​ങ്ങ​ളി​ലും ആ​ദ്യമൂ​ന്ന് സ്ഥാ​ന​ക്കാ​ര്‍ക്ക് സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newscyber beeshani
News Summary - cyber beeshani-qatar-qatar news
Next Story