Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅൽ ജസീറക്ക് നേരെ സൈബർ...

അൽ ജസീറക്ക് നേരെ സൈബർ ആക്രമണം

text_fields
bookmark_border
അൽ ജസീറക്ക് നേരെ സൈബർ ആക്രമണം
cancel
camera_alt

അൽജസീറ ചാനലിൻെറ ആസ്​ഥാനം 

ദോഹ: ഖത്തർ ആസ്​ഥാനമായി പ്രവർത്തിക്കുന്ന അൽ ജസീറ മാധ്യമ ശൃംഖല കഴിഞ്ഞ ആഴ്​ച സൈബർ ആക്രമണ ശ്രമങ്ങൾക്ക് വിധേയമായി. വെബ്സൈറ്റുകളിലേക്കും മറ്റു പ്ലാറ്റ്ഫോമുകളിലേക്കും പുറത്തുനിന്ന്​ നുഴഞ്ഞുകയറാൻ ശ്രമം നടന്നതായുള്ള വിവരം ചാനൽ പുറത്തുവിട്ടു.

ജൂൺ അഞ്ചിനും എട്ടിനും ഇടയിൽ അൽ ജസീറ ന്യൂസ്​ പ്ലാറ്റ്ഫോമുകൾ പുറത്തുനിന്ന്​ കൈകാര്യം ചെയ്യുന്നതിനും തടസ്സപ്പെടുത്തുന്നതിനും നിയന്ത്രണമേറ്റെടുക്കുന്നതിനുമായി നിരന്തരമായ സൈബർ ആക്രമണമാണ്​ ഉണ്ടായത്​. ജൂൺ ആറിന് ഞായറാഴ്ച ചാനലിലെ 'ഇൻ ഗ്രിപ്​ ഓഫ് റെസിസ്​റ്റൻസ്​' എന്ന തലക്കെട്ടിൽ സംേപ്രഷണം ചെയ്യുന്ന ഡോക്യുമെൻററിയുടെ 'മാ ഖഫിയ് അഅ്ദം' എന്ന ഭാഗത്തി‍െൻറ സ്​ക്രീനിങ്ങിന് മുമ്പാണ് രൂക്ഷമായ സൈബർ ആക്രമണം നടന്നിരിക്കുന്നത്​.

ദോഹയാണ്​ അൽജസീറ ചാനലി​െൻറ ആസ്​ഥാനം. ഇന്ന്​​ ലോകമെമ്പാടും കോടിക്കണക്കിന്​ പ്രേക്ഷകരാണ്​ ചാനലിനുള്ളത്​.പാശ്ചാത്യരാജ്യങ്ങളിലെ മാധ്യമങ്ങളുടെ പക്ഷപാതത്തോടെയുള്ള പ്രവർത്തനത്തിൽനിന്ന്​ വേറിട്ട്​ സംഭവങ്ങളുടെ വസ്​തുത ജനങ്ങൾക്കെത്തിക്കുന്നുവെന്നതാണ്​ വ്യതിരിക്​തത. യൂട്യൂബിലെ ഏറ്റവും ജനപ്രിയ ചാനലുകളിലൊന്നായി അൽ ജസീറ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

യൂ ട്യൂബിലെ ഏറ്റവും വേഗത്തിൽ വളരുന്ന ചാനലുകളിലൊന്നുമാണ്. യൂ ട്യൂബിലെ കാഴ്ചക്കാരിൽ ഏറ്റവും കൂടുതൽ േപ്രക്ഷകരുള്ളത് 25നും 34നും ഇടയിൽ പ്രായമുള്ളവരാണ്. യൂട്യൂബിൽ ചാനലിന്​ 45 ലക്ഷം വരിക്കാരാണുള്ളത്​. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൈയേറ്റത്തിൻെറയും ആക്രമണങ്ങളുടെയും കൃത്യമായ വിവരങ്ങൾ ലോകത്തിന്​ മുന്നിൽ എത്തിക്കുന്നതും അൽജസീറ ആണ്​​.

ചാനലി‍െൻറയും അസോസിയേറ്റഡ്​ പ്രസ്​ (എ.പി) ന്യൂസ്​ ഏജൻസിയുടെയും ഗസ്സയിലെ ഓഫിസുകളും ഇസ്രായേൽ തകർത്തിരുന്നു. ആക്രമണത്തിൻെറ ദൃശ്യങ്ങൾ ലോകത്തിനുമുന്നിൽ എത്തിക്കുന്നതിനാൽ അൽജസീറക്ക്​ യുട്യൂബ്​ വിലക്ക്​ ഏർപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട്​ നീക്കുകയായിരുന്നു. അൽ ജസീറ മാധ്യമപ്രവർത്തകയായ ഗിവേര ബുഡേരിയെ കഴിഞ്ഞദിവസം ഇസ്രായേൽ അധിനിവേശ സേന അന്യായമായി അറസ്​റ്റ് ചെയ്യുകയും മർദിക്കുകയും ചെയ്തിരുന്നു.

കിഴക്കൻ ജറൂസലമിലെ പ്രതിഷേധ പ്രകടനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. കാമറാമാൻ നബീൽ മസ്സവിയുടെ കാമറയും നശിപ്പിച്ചിരുന്നു. സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നതിനെ തുടർന്ന് മണിക്കൂറുകൾക്കകം മാധ്യമപ്രവർത്തകയെ വിട്ടയക്കുകയായിരുന്നു. എല്ലാ സൈബർ ആക്രമണങ്ങളെയും ഹാക്കിങ്​ ശ്രമങ്ങളെയും നിരീക്ഷിക്കുന്നതിനും ശ്രമങ്ങൾ വിഫലമാക്കുന്നതിനും അൽ ജസീറക്ക് സാധിക്കുമെന്ന്​ അധികൃതർ വ്യക്തമാക്കി. സൈബർ ആക്രമണങ്ങളെ അപലപിക്കുന്നു.

ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ നിയമപരമായി നേരിടും. ഇത്തരം ആക്രമണശ്രമങ്ങൾ മാതൃകാപരവും ധീരവുമായ മാധ്യമപ്രവർത്തനം തുടരാനുള്ള തങ്ങളുടെ ദൃഢനിശ്ചയത്തെ വർധിപ്പിക്കുക മാത്രമേ ചെയ്യൂവെന്നും അൽ ജസീറ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al JazeeraCyber ​​attack
News Summary - Cyber ​​attack on Al Jazeera
Next Story