സി.ഡബ്ല്യു.എ ചാമ്പ്യൻസ് ലീഗ് സീസൺ -2 ; സി.പി.എ.ക്യു ചീക്കോട് ചാമ്പ്യന്മാർ
text_fieldsസി.ഡബ്ല്യു.എ ചാമ്പ്യൻസ് ലീഗ് സീസൺ -2 ൽ ചാമ്പ്യന്മാരായ സി.പി.എ.ക്യു ചീക്കോട്
ദോഹ: ചെറുവാടി വെൽഫെയർ അസോസിയേഷൻ ഖത്തർ (സി.ഡബ്ല്യു.എ) ചാമ്പ്യൻസ് ലീഗ് സീസൺ-2 പന്തൾച്ചാണ്ടോ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് അൽ വക്റ ജെംസ് അമേരിക്കൻ അക്കാദമിയിൽ നടന്നു. എട്ടോളം ടീമുകൾ പങ്കെടുത്ത ആവേശകരമായ ടൂർണമെന്റ് സംഘാടനത്തിലും കാണികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
മീകാത്ത് മന്തി ആൻഡ് ഗ്രില്ലും അമാന ഇൻഷുറൻസും മുഖ്യ പ്രായോജകരായ ടൂർണമെന്റിൽ ചെറുവാടി വെൽഫെയർ അസോസിയേഷനെ പരാജയപ്പെടുത്തി സി.പി.എ.ക്യു ചീക്കോട് ചാമ്പ്യന്മാരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

