സാധനങ്ങൾ തിരിച്ചെടുക്കാനും മാറ്റി നൽകാനും ഉപഭോക്താക്കൾക്ക് അവകാശം
text_fieldsദോഹ: പ്രാദേശിക വിപണിയിൽ സാധനങ്ങൾ മാറ്റി വാങ്ങുന്നതിനും തിരിച്ചേൽപ്പിക്കുന്നതിനും ഉപഭോക്താക്കൾക്ക് അവകാശങ്ങളുണ്ടെന്ന് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി. പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനായി എക്സിലൂടെയാണ് മന്ത്രാലയം ഈ നിർദേശങ്ങൾ പങ്കുവെച്ചത്.
ഉൽപ്പന്നത്തിന് എന്തെങ്കിലും തകരാർ ശ്രദ്ധയിൽപെട്ടാലോ, നിശ്ചിത ഗുണനിലവാരമില്ലായ്മയോ, പരിശോധിക്കാനുള്ള അവസരം നിഷേധിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ സാധനങ്ങൾ മാറ്റിനൽകാനോ പണം തിരികെ വാങ്ങാനോ ഉപഭോക്താവിന് അവകാശമുണ്ടെന്ന് മന്ത്രാലയം അറിയിച്ചു
കമ്പനികളുടെ പക്കൽനിന്ന് എന്തെങ്കിലും അനിഷ്ടകരമായ സംഭവങ്ങളുണ്ടായാൽ ഉപഭോക്താക്കൾക്ക് തങ്ങളുടെ പരാതികൾ മന്ത്രാലയത്തെ അറിയിക്കാൻ MOCIQATAR എന്ന മൊബൈൽ ആപ് ഉപയോഗിക്കാവുന്നതാണ്.
ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ് സ്റ്റോറിലും ഈ സേവനം ലഭ്യമാണ്. ആപ്പിലൂടെ പരാതികൾ സമർപ്പിക്കാനും അതിന്റെ തുടർനടപടികൾ നിരീക്ഷിക്കാനും സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

