Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക​ർ​വ പു​തി​യ...

ക​ർ​വ പു​തി​യ റൂ​ട്ടു​ക​ൾ ഇ​ന്നു​ മു​ത​ൽ

text_fields
bookmark_border
ക​ർ​വ പു​തി​യ റൂ​ട്ടു​ക​ൾ ഇ​ന്നു​ മു​ത​ൽ
cancel
Listen to this Article

ദോ​ഹ: രാ​ജ്യ​ത്തെ ബ​സ്​ ഗ​താ​ഗ​ത ശൃം​ഖ​ല വി​ക​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ൽ​ഗാ​നി സ്​​​റ്റേ​ഷ​ൻ ജൂ​ൺ 15ന്​ ​അ​ട​ച്ചു​പൂ​ട്ടാ​നി​രി​ക്കെ, പു​തി​യ റൂ​ട്ടി​ലെ സ​ർ​വി​സു​ക​ൾ​ക്ക്​ ഞാ​യ​റാ​ഴ്ച തു​ട​ക്ക​മാ​വും. മു​വാ​സ​ലാ​ത്തി​ന്റെ (ക​ര്‍വ) ഒ​മ്പ​ത്​ പു​തി​യ റൂ​ട്ടു​ക​ളി​ലാ​ണ്​ ഞാ​യ​റാ​ഴ്ച ഓ​ടി​ത്തു​ട​ങ്ങു​ന്ന​ത്. അ​വ​യി​ല്‍ എ​ട്ടെ​ണ്ണ​വും ഇ​ന്‍ഡ​സ്ട്രി​യ​ല്‍ ഏ​രി​യ ബ​സ് സ്‌​റ്റേ​ഷ​നി​ല്‍നി​ന്നാ​ണ് സ​ര്‍വി​സ് തു​ട​ങ്ങു​ക. ദി​വ​സ​വും പു​ല​ര്‍ച്ചെ നാ​ലു​ മു​ത​ല്‍ രാ​ത്രി 11 വ​രെ​യാ​ണ് ബ​സ് സ​ര്‍വി​സ്. പു​തി​യ റൂ​ട്ടു​ക​ളി​ല്‍ ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള ടി 612 ​ബ​സ് ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും 24 മ​ണി​ക്കൂ​റും സ​ര്‍വി​സ് ന​ട​ത്തും. ഓ​രോ 15 മി​നി​റ്റി​ന്റെ ഇ​ട​വേ​ള​ക​ളി​ലു​മാ​ണ് സ​ര്‍വി​സ് ന​ട​ത്തു​ന്ന​ത്.

അ​ല്‍ ശ​ഖാ​ബ് മെ​ട്രോ സ്‌​റ്റേ​ഷ​ന്‍ മു​ത​ല്‍ സ്‌​പോ​ര്‍ട്‌​സ് സി​റ്റി മെ​ട്രോ സ്‌​റ്റേ​ഷ​ന്‍ വ​രെ​യു​ള്ള എ​ല്‍ 526 വെ​ള്ളി​യാ​ഴ്ച​ക​ളി​ല്‍ മാ​ത്രം രാ​വി​ലെ നാ​ലു​ മു​ത​ല്‍ ഉ​ച്ച​ക്കു ര​ണ്ടു വ​രെ 30 മി​നി​റ്റി​ന്റെ ഇ​ട​വേ​ള​ക​ളി​ലും ര​ണ്ടു മു​ത​ല്‍ രാ​ത്രി 11.00 വ​രെ 15 മി​നി​റ്റി​ന്റെ ഇ​ട​വേ​ള​ക​ളി​ലു​മാ​യി​രി​ക്കും സ​ര്‍വി​സ് ന​ട​ത്തു​ക. മ​റ്റ് ദി​വ​സ​ങ്ങ​ളി​ല്‍ സാ​ധാ​ര​ണ​പോ​ലെ തു​ട​രും. 12, 12 എ​ക്സ്, 20, 21, 22, 33, 33 എ, 34, 40, 42, 43, 57, 737 ​റൂ​ട്ടു​ക​ളി​ലേ​ക്കു​ള്ള സ​ർ​വി​സ്​ ഞാ​യ​റാ​ഴ്ച​യോ​ടെ അ​വ​സാ​നി​പ്പി​ക്കും. ക​ർ​വ ബ​സ്​ ആ​പ്പി​ൽ​നി​ന്നും വെ​ബ്​​സൈ​റ്റി​ൽ​നി​ന്നും ഷെ​ഡ്യൂ​ൾ സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​റി​യാം.

പു​തി​യ ബ​സ് റൂ​ട്ടു​ക​ള്‍

1 -ബ​സ് എ​ല്‍ 526: അ​ല്‍ ശ​ഖാ​ബ് മെ​ട്രോ സ്‌​റ്റേ​ഷ​ന്‍ മു​ത​ല്‍ സ്‌​പോ​ര്‍ട്‌​സ് സി​റ്റി മെ​ട്രോ സ്‌​റ്റേ​ഷ​ന്‍ വ​രെ.

2 -ഇ​ന്‍ഡ​സ്ട്രി​യ​ല്‍ ഏ​രി​യ ബ​സ് സ്‌​റ്റേ​ഷ​നി​ല്‍നി​ന്ന് സ​ര്‍വി​സ് തു​ട​ങ്ങു​ന്ന​വ

-ബ​സ് എ​ല്‍ 508-അ​ല്‍ റ​യാ​ന്‍ അ​ല്‍ ജ​ദീ​ദ​യി​ലേ​ക്ക്

-ബ​സ് എ​ല്‍ 510-ബ​ര്‍വ സി​റ്റി

-ബ​സ് എ​ല്‍ 514-ന്യൂ ​ഇ​ന്‍ഡ​സ്ട്രി​യ​ല്‍ ഏ​രി​യ

-ബ​സ് ടി 601- ​മി​ശൈ​രി​ബ് (റൗ​ദ​ത്തു​ൽ ഖൈ​ൽ സ്ട്രീ​റ്റ് വ​ഴി)

-ബ​സ് ടി 602-​മി​ശൈ​രി​ബ് (ഹ​ലൗ​ള്‍ സ്ട്രീ​റ്റ് വ​ഴി)

-ബ​സ് ടി 604-​മി​ശൈ​രി​ബ് (സ​ല്‍വ റോ​ഡ് വ​ഴി)

-ബ​സ് ടി 610 -​വെ​സ്റ്റ് ബേ, ​ഉ​നൈ​സ

-ബ​സ് ടി 612- ​ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Curve new routes from today
Next Story