ക്യൂമേറ്റ്സ് മ്യൂസിക്കൽ നൈറ്റ് പോസ്റ്റർ പ്രകാശനം
text_fieldsക്യൂമേറ്റ്സ് മ്യൂസിക്കൽ നൈറ്റ് പോസ്റ്റർ പ്രകാശനം സിറാജ് പയ്യോളി നിർവഹിക്കുന്നു
ദോഹ: ക്യൂമേറ്റ്സ് സംഘടിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് പോസ്റ്റർ പ്രകാശനം സിറാജ് പയ്യോളി നിർവഹിച്ചു. സുബൈർ മുള്ളോലി ഏറ്റുവാങ്ങി. കേരള മാപ്പിളകലാ അക്കാദമി പ്രതിനിധി സുബൈർ വെള്ളിയോട്, ഖത്തറിലെ ഗായകരായ റിയാസ് കരിയാട്, ഹംദാൻ ഹംസ തുടങ്ങിയവർ അതിഥികളായി.
മലയാളം ആൽബം രംഗത്ത് ഏറ്റവും കൂടുതൽ സ്വീകരിക്കപ്പെട്ട ഖൽബാണ് ഫാത്തിമയുടെ 18ാം വാർഷികത്തിന്റെ ഭാഗമായാണ് ക്യൂമേറ്റ്സ് മ്യൂസിക്കൽ നൈറ്റ് സംഘടിപ്പിക്കുന്നത്. താജുദ്ധീൻ വടകര, ആബിദ് കണ്ണൂർ, ബെൻസീറ, റഫീഖ് വടകര, റിയാസ് കരിയാട്, ഹംദാൻ, മൈഥിലി ഷേണായ്, വൈഷ്ണവി സുരേഷ് തുടങ്ങിയ ഗായകർ പങ്കെടുക്കും. ഖത്തർ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കൗൺസിൽ ഹാളിൽ ജൂൺ 16ന് വൈകീട്ട് 5.30നാണ് പരിപാടി. പി.എസ്.എം ഷാഫി അധ്യക്ഷത വഹിച്ചു. ആശ സ്വാഗതവും അറഫാത്ത് കാലിബർ നന്ദിയും പറഞ്ഞു.

