Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

‘സാം​​​സ്​​​​കാ​​​രി​​​ക വൈ​​​വി​​​ധ്യം’ സ​​​മ്മേ​​​ള​​​ന​ം തു​​ട​​ങ്ങി

text_fields
bookmark_border
‘സാം​​​സ്​​​​കാ​​​രി​​​ക വൈ​​​വി​​​ധ്യം’ സ​​​മ്മേ​​​ള​​​ന​ം തു​​ട​​ങ്ങി
cancel
camera_alt???????????????????????? ??????????????? ??????????? ??????????????????????????????? ???????????????? ????????????? ???????????????????????-???????????? ????????????? ?????????? ??????????? ?????? ???????? ????? ?????? ??????????????????????
ദോ​​​ഹ: ‘സാം​​​സ്​​​​കാ​​​രി​​​ക വൈ​​​വി​​​ധ്യം’ എ​​​ന്ന പ്ര​​​മേ​​​യ​​​ത്തി​​​ൽ ദോ​​​ഹ​​​യി​​​ൽ തി​ങ്ക​ളാ​ഴ്​​ച ആ​​​രം​​​ഭി​​​ച്ച മേ​​​ഖ​​​ലാ സ​​​മ്മേ​​​ള​​​ന​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത് പ്ര​​​മു​​​ഖ വ്യ​​​ക്തി​​​ത്വ​​​ങ്ങ​​​ൾ. വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം, ഏ​​​ഷ്യ​​​ൻ സ​​​ഹ​​​ക​​​ര​​​ണ സം​​​വാ​​​ദം (എ.​​​സി.​ഡി), ​​സാം​​​സ്​​​​കാ​​​രി​​​ക കാ​​​യി​​​ക മ​​​ന്ത്രാ​​​ല​​​യം എ​​​ന്നി​​​വ​​​യു​​​ടെ സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലാ​​​ണ് സ​​​മ്മേ​​​ള​​​നം. ഏ​​​ഷ്യ​​​ൻ സ​​​ഹ​​​ക​​​ര​​​ണ സം​​​വാ​​​ദ​​​നം സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ബു​​​ൻ​​​ഡി​​​ട് ലിം​​​ഷൂ​​​ൻ, സാം​​​സ്​​​​കാ​​​രി​​​ക-​കാ​​​യി​​​ക വ​​​കു​​​പ്പ് മ​​​ന്ത്രി സ​​​ലാ​​​ഹ് ബി​​​ൻ ഗാ​​​നിം അ​​​ൽ അ​​​ലി തു​​​ട​​​ങ്ങി​​​യ ഉ​​​ന്ന​​​ത​​​രാ​​​ണ് സ​​​േ​മ്മ​​​ള​​​ന​​​ത്തി​​​നാ​​​യെ​​​ത്തു​​​ന്ന​​​ത്. ഡോ. ​​​മാ​​​ജി​​​ദ് അ​​​ൽ അ​​ൻ​​​സാ​​​രി, മ​​​ലേ​​​ഷ്യ​​​ൻ മു​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ദ​​​തൂ​​​ക് സെ​​​രി ഹാ​​​മി​​​ദ് അ​​​ൽ​​​ബാ​​​ർ എ​​​ന്നി​​​വ​​​രും ത​​​ജി​​​കി​​​സ്​​​​താ​​​ൻ അം​​ബാ​​​സ​​​ഡ​​​ർ ഖോ​​​സ്​​​​റോ സാ​​​ഹി​​​ബ്സാ​​​ദെ, ദോ​​​ഹ ഫി​​​ലിം ഇ​​​ൻ​​​സ്​​​​റ്റി​​​റ്റ്യൂ​​​ട്ട് സി.​​​ഇ.​ഒ ​​ഫാ​​​ത്വി​​​മ അ​​​ൽ റു​​​മൈ​​​ഹി തു​​​ട​ങ്ങി​​​യ​​​വ​​​രും ര​​​ണ്ടു ദി​​​വ​​​സം നീ​​​ളു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യും ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​ണ്ട്.
‘സാം​​​സ്​​​​കാ​​​രി​​​ക വൈ​​​വി​​​ധ്യ​​​ത്തി​​​ൽ ഏ​​​ഷ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ അ​​​നു​​​ഭ​​​വം’ വി​​​ഷ​​​യ​​​ത്തി​​​ൽ ഖ​​​ത്ത​​​റി​​​ലെ ജ​​​പ്പാ​​​ൻ അം​​​ബാ​ സ​​​ഡ​​​ർ സെ​​​യ്ഷി ഓ​​​ത്സു​​​ക വി​​​ഷ​​​യ​​​മ​​​വ​​​ത​​​രി​​​പ്പി​​​ക്കും. ഖ​​​ത്ത​​​ർ മ്യൂ​​​സി​​​യം ക​​​ൾ​​​ച​റ​​​ൽ ഇ​​​യേ​​​ഴ്സ്​ മേ​​​ധാ​​​വി അ​​​യ്ഷ അ​​​ൽ അ​​​തി​​​യ്യ, ഒ​​​മാ​​​ൻ ക​​​ൾ​​​ച​​​റ​​​ൽ ക്ല​​​ബ് ചെ​​​യ​​​ർ​​​മാ​​​ൻ അ​​​യ്ഷ അ​​​ൽ ദ​​​ർ​​​മാ​​​കി എ​​​ന്നി​​​വ​​​രും ഈ ​​​സെ​​​ഷ​​​നി​​​ൽ വി​​​ഷ​​​യ​​​മ​​​വ​​​ത​രി​​​പ്പി​​​ക്കും. ര​​​ണ്ടാം ദി​​​വ​​​സ​​​മാ​​​യ ഇ​​​ന്ന് ആ​​​ദ്യ സെ​​​ഷ​​​ന് ഡോ. ​​​ജാ​​​സിം സു​​​ൽ​​​ത്താ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. പ്ര​​​ഫ. അ​​​ബ്​​ദു​​​ൽ നാ​​​സ​​​ർ അ​​​ൽ യാ​​​ഫി​​​ഇ, സെ​​​ൻ​​​റ​​​ർ ഫോ​​​ർ ഗ​​​ൾ​​​ഫ് അ​​​റേ​​​ബ്യ​​​ൻ പെ​​​നി​​​ൻ​​​സു​​​ല ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​മ​​​ഹാ അ​​​ൽ അ​​​ൻ​​​സാ​​​രി എ​​​ന്നി​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ സം​​​സാ​​​രി​​​ക്കും. ഖ​​​ത്ത​​​ർ ക​​​മ്പ്യൂ​​​ട്ടി​ങ്​ റി​​​സ​​​ർ​​​ച്​ ഇ​​​ൻ​​​സ്​​​​റ്റി​​​റ്റ്യൂ​​​ട്ടി​​​ലെ അ​​​റ​​​ബി ഭാ​​​ഷാ ടെ​​​ക്നോ​​​ള​​​ജി മേ​​​ധാ​​​വി ഡോ. ​​​ക​​​രീം മു​​​ഹ​​​മ്മ​​​ദ് ദ​​​ർ​വീ​​​ശ്, ബെ​​​യ്ജി​ങ്​ ഫോ​​​റീ​​​ൻ സ്​​​​റ്റ​​​ഡീ​​​സ്​ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല അ​​​സോ. പ്ര​​​ഫ ഡോ. ​​​യെ​​​ഹ്​​ലി​​​യ​​​ങ് യി​​​ങ്, മാ​​​ഡാ സെ​​ൻ​​​റ​​​ർ സി.​ഇ.​ഒ ​​മ​​​ഹാ അ​​​ൽ മ​​​ൻ​​​സൂ​​​രി, അ​​​ൽ ജ​​​സീ​​​റ സെ​​​ൻ​​​റ​​​ർ ഫോ​​​ർ സ്​​​​റ്റ​​​ഡീ​​​സ്​ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​മു​​​ഹ​​​മ്മ​​​ദ് അ​​​ൽ മു​​​ഖ്താ​​​ർ അ​​​ൽ ഖ​​​ലീ​​​ൽ, ടി.​ആ​​​ർ.​ടി ​​അ​​​റ​​​ബി​​​ക് ടി.​വി ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ തു​​​റാ​​​ൻ ക​​​സ്​​​​ല​​​ക്ശി, ഖ​​​ത്ത​​​ർ സെ​​ൻ​​റ​​ർ ഫോ​​ർ ഇ​​​ന്ത്യ​​​ൻ ക​​​മ്യൂ​​​ണി​​​റ്റി പ്ര​​സി​​ഡ​​ൻ​​റ്​ കെ.​​സി. അ​​​ബ്​​ദു​​​ല്ല​​​ത്തീ​​​ഫ് എ​​​ന്നി​​​വ​​​രും ഇ​​​ന്ന​​​ത്തെ വി​​​വി​​​ധ സെ​​​ഷ​​​നു​​​ക​​​ളി​​​ൽ വി​​​ഷ​​​യ​​​മ​​​വ​​​ത​​​രി​​​പ്പി​​​ക്കും. എ.​​​സി.​ഡി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​പ​​​ദ​​​വി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ സു​​​പ്ര​​​ധാ​​​ന പ​​​രി​​​പാ​​​ടി​​​യാ​​​ണ് സ​​​മ്മേ​​​ള​​​ന​​​മെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ​​ മ​ന്ത്രാ​​​ല​​​യം നേ​​​ര​​​േ​ത്ത വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.
എ.​സി.​ഡി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ഈ ​​​വ​​​ർ​​​ഷം ആ​​​ദ്യ​​ പ​​​കു​​​തി​​​യി​​​ൽ അം​​​ഗ​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി​​​മാ​​​രു​​​ടെ യോ​​​ഗം, ബി​​​സി​​​ന​​​സ്​​​​മെ​​​ൻ ഫോ​​​റം, വി​​​ദ്യാ​​​ഭ്യാ​​​സ ശി​​​ൽ​​​പ​​​ശാ​​​ല എ​​​ന്നി​​​വ​​​യും ഖ​​​ത്ത​​​ർ സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsculutaral-cnfrnce-minister
News Summary - culutaral-cnfrnce-minister, malayalam news
Next Story