സംസ്കൃതി ഖത്തർ സാഹിത്യോത്സവം വെള്ളിയാഴ്ച
text_fieldsസംസ്കൃതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ
ദോഹ: സംസ്കൃതി ഖത്തറിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച വക്റയിലെ ഡി.പി.എസ് എം.ഐ.എസ് ഓഡിറ്റോറിയത്തിൽ സാഹിത്യോത്സവം സംഘടിപ്പിക്കും.
ഉച്ചക്ക് മൂന്നിന് ആരംഭിക്കുന്ന പരിപാടിയിൽ പ്രവാസി മലയാളികളുടെ സാഹിത്യ അഭിരുചിയെ ഉണർത്തുന്ന വിവിധ പരിപാടികൾ അരങ്ങേറും. മലയാളത്തിലെ പ്രമുഖ എഴുത്തുകാരായ സുഭാഷ് ചന്ദ്രൻ, ഷീല ടോമി, പി.എൻ. ഗോപീകൃഷ്ണൻ എന്നിവർ പങ്കെടുക്കുന്ന സാഹിത്യ സെമിനാറും തുടർന്ന് മാധ്യമ പ്രവർത്തകരായ എം.വി. നികേഷ് കുമാർ, ഷാനി പ്രഭാകരൻ, ശരത്ചന്ദ്രൻ എന്നിവർ പങ്കെടുക്കുന്ന മാധ്യമ സെമിനാറും നടക്കും. സാഹിത്യോത്സവത്തിന്റെ ഭാഗമായി രാവിലെ മുതൽ ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ കുട്ടികൾക്കായി കഥ, കവിത, ഉപന്യാസ രചന മത്സരങ്ങളും സംഘടിപ്പിക്കും.
വിജയികൾക്ക് പൊതുസമ്മേളനത്തിൽവെച്ച് സമ്മാനങ്ങൾ നൽകും. ഖത്തർ സംസ്കൃതി ഓഫിസിൽ നടന്ന വാർത്തസമ്മേളനത്തിൽ സംസ്കൃതി പ്രസിഡന്റ് സാബിത് സഹീർ, ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ.എം സുധീർ, സംസ്കൃതി സാഹിത്യവിഭാഗം കൺവീനർ ശ്രീനാഥ് ശങ്കരൻകുട്ടി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

