സംസ്കൃതി പ്രീമിയർ ലീഗ് ലോഗോ പ്രകാശനം
text_fieldsസംസ്കൃതി പ്രീമിയർ ലീഗ് ലോഗോ പ്രകാശനം എ.കെ. ജലീൽ നിർവഹിക്കുന്നു
ദോഹ: ‘സംസ്കൃതി പ്രീമിയർ ലീഗ്’ ക്രിക്കറ്റ് ടൂർണമെന്റിന്റെ ലോഗോ പ്രകാശനം ഖത്തർ സംസ്കൃതി ജനറൽ സെക്രട്ടറി എ.കെ. ജലീൽ, പ്രസിഡന്റ് അഹമ്മദ് കുട്ടി എന്നിവർ ചേർന്ന് നിർവഹിച്ചു. എസ്.പി.എൽ കൺവീനർ രാഹുൽ, സംസ്കൃതി സെന്റർ കമ്മിറ്റി ഭാരവാഹികൾ, സംസ്കൃതി ദോഹ സെന്റർ യൂനിറ്റ് ഭാരവാഹികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഐ.സി.സി മുംബൈ ഹാളിൽ നടന്ന നവകേരളത്തിലേക്കുള്ള നാൾവഴികൾ എന്ന സെമിനാറിലായിരുന്നു ലോഗോ പ്രകാശനം. ഖത്തറിലെ 12 പ്രമുഖ ടീമുകളെ ഉൾപ്പെടുത്തി നാല് ഗ്രൂപ്പുകളായി തിരിച്ച്, ഡിസംബർ 22, 23, 27, 28 തീയതികളിൽ ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽവെച്ചാണ് പ്രാഥമിക മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. സെമിഫൈനൽ - ഫൈനൽ മത്സരങ്ങൾ ഡിസംബർ 29നു നടക്കും.

