സംസ്കൃതി ഇൻഡസ്ട്രിയൽ യൂനിറ്റ് ഇഫ്താർ സംഗമം
text_fieldsസംസ്കൃതി ഖത്തർ ഇൻഡസ്ട്രിയൽ യൂനിറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമം ഷംസീർ അരിക്കുളം ഉദ്ഘാടനം ചെയ്യുന്നു
ദോഹ: സംസ്കൃതി ഖത്തർ ഇൻഡസ്ട്രിയൽ യൂനിറ്റ് നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് നമ്പർ 37ൽ വെച്ച് നടന്ന ഇഫ്താർ സംഗമത്തിൽ അംഗങ്ങൾ നൂറിലേറെ പേർ പങ്കെടുത്തു.
സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം ഉദ്ഘാടനം നിർവഹിച്ചു. യൂനിറ്റ് പ്രസിഡന്റ് എം.എം. റയീസ് അധ്യക്ഷതവഹിച്ചു. രാവിലെ മുതൽ നടന്ന നോർക്ക- കേരള പ്രവാസി ക്ഷേമനിധി-ഐ.സി.ബി.എഫ് അംഗത്വ പ്രചാരണ കാമ്പയിനിൽ നിരവധിപേർ അംഗങ്ങളായി. ചടങ്ങിൽ സംസ്കൃതി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ. ജലീൽ, എ. സുനിൽ, വനിതാവേദി പ്രസിഡന്റ് ജസീത ചിന്ദുരാജ് എന്നിവർ സംസാരിച്ചു. ഇൻഡസ്ട്രിയൽ യൂനിറ്റ് സെക്രട്ടറി ടി.ടി. ഷിബിൻ ലാൽ സ്വാഗതവും എം.പി. സുരേഷ് നന്ദിയും പറഞ്ഞു.

