Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക​ൾ​ച്ച​റ​ൽ ഫോ​റം...

ക​ൾ​ച്ച​റ​ൽ ഫോ​റം നേ​താ​ക്ക​ള്‍ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​റെ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
ക​ൾ​ച്ച​റ​ൽ ഫോ​റം നേ​താ​ക്ക​ള്‍ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​റെ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ർ ഡോ. ​ദീ​പ​ക് മി​ത്ത​ലി​നെ ക​ൾ​ച്ച​റ​ൽ ഫോ​റം നേ​താ​ക്ക​ള്‍ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

ദോ​ഹ: ക​ൾ​ച്ച​റ​ൽ ഫോ​റം ഖ​ത്ത​റി​െൻറ നേ​താ​ക്ക​ള്‍ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ർ ഡോ. ​ദീ​പ​ക് മി​ത്ത​ലി​നെ സ​ന്ദ​ർ​ശി​ച്ചു. ഇ​ന്ത്യ​ന്‍ പ്ര​വാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി വി​ഷ​യ​ങ്ങ​ള്‍ പ​ങ്കു​വെ​ച്ചു. താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ, നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ, മ​റ്റ്​ അ​ടി​യ​ന്ത​ര കാ​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ൽ ക​ൾ​ച്ച​റ​ൽ ഫോ​റം ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ൾ നേ​താ​ക്ക​ൾ വി​ശ​ദീ​ക​രി​ച്ചു. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ സ​മ​യോ​ചി​ത​മാ​യ പി​ന്തു​ണ​യും സ​ഹാ​യ​വും എം​ബ​സി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​വു​മെ​ന്ന് അം​ബാ​സ​ഡ​ർ ഉ​റ​പ്പു​ന​ൽ​കി.

നാ​ട്ടി​ല്‍ സ്വ​ന്തം ജി​ല്ല​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ എ​ഴു​താ​നു​ള​ള സം​വി​ധാ​നം എം​ബ​സി മു​ൻ​കൈ​യെ​ടു​ത്ത്​ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചു.

ജോ​ലി​ന​ഷ്​​ട​വും സാ​മ്പ​ത്തി​ക പ്ര​യാ​സ​വും കാ​ര​ണം അ​ധ്യ​യ​ന വ​ർ​ഷാ​വ​സാ​നം നാ​ട്ടി​ല്‍ പോ​കാ​ന്‍ നേ​ര​ത്തേ തീ​രു​മാ​ന​മെ​ടു​ത്ത കു​ടും​ബ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ത്​ ഏ​റെ ഉ​പ​കാ​ര​മാ​കും. ഇ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ത​ത് ജി​ല്ല​ക​ളി​ല്‍ പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നു​ള്ള ഓ​പ്ഷ​നു​ണ്ട്. ഈ ​വി​ഷ​യ​ത്തി​ൽ എ​ന്തെ​ങ്കി​ലും ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​യാ​ല്‍ എം​ബ​സി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​വു​മെ​ന്നും അം​ബാ​സ​ഡ​ർ അ​റി​യി​ച്ചു. ക​ൾ​ച്ച​റ​ൽ ഫോ​റ​ത്തി​െൻറ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അം​ബാ​സ​ഡ​ർ പ്ര​ശം​സി​ച്ചു.

കോ​ൺ​സു​ലാ​ർ ആ​ൻ​ഡ്​ ക​മ്യൂ​ണി​റ്റി അ​ഫേ​ഴ്സ് ഫ​സ്​​റ്റ് സെ​ക്ര​ട്ട​റി സേ​വ്യ​ർ ധ​ൻ​രാ​ജ്, വി​ദ്യാ​ഭ്യാ​സ സാം​സ്കാ​രി​ക വി​ഭാ​ഗം ഫ​സ്​​റ്റ് സെ​ക്ര​ട്ട​റി ഹേ​മ​ന്ത് ദ്വി​വേ​ദി, ക​ൾ​ച്ച​റ​ൽ ഫോ​റം പ്ര​സി​ഡ​ൻ​റ്​ ഡോ. ​താ​ജ് ആ​ലു​വ, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ മു​ഹ​മ്മ​ദ് കു​ഞ്ഞി, ആ​ബി​ദ സു​ബൈ​ർ, സെ​ക്ര​ട്ട​റി ച​ന്ദ്ര​മോ​ഹ​ൻ, സം​സ്ഥാ​ന വ​ർ​ക്കി​ങ്​ ക​മ്മി​റ്റി അം​ഗം റ​ഷീ​ദ് അ​ഹ്​​മ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Ambassador
News Summary - Culture Forum Leaders Visit Indian Ambassador
Next Story