സംസ്കൃതി–സി.വി. ശ്രീരാമൻ സാഹിത്യപുരസ്കാരം ബീനക്ക്
text_fieldsപുരസ്കാരം നേടിയ ബീന
ദോഹ: സാഹിത്യകാരൻ സി.വി. ശ്രീരാമെൻറ സ്മരണാർഥം ഖത്തർ സംസ്കൃതി ഏർെപ്പടുത്തിയ ഏഴാമത് സംസ്കൃതി സി.വി. ശ്രീരാമൻ സാഹിത്യപുരസ്കാരത്തിന് സൗദി പ്രവാസി എഴുത്തുകാരി ബീന അർഹയായി.'സെറാമിക് സിറ്റി' എന്ന ചെറുകഥക്കാണ് പുരസ്കാരം. കാസർകോട് കാഞ്ഞങ്ങാട് സ്വദേശിനിയായ ബീന 14 വർഷമായി സൗദിയിലെ റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ അധ്യാപികയാണ്.'തീരെ ചെറിയ ചിലർ ജീവിച്ചതിെൻറ മുദ്രകൾ', 'ഒസ്സാത്തി' എന്നീ നോവലുകളാണ് ബീനയുടെ ഇതുവരെ പ്രസിദ്ധീകരിച്ച കൃതികൾ. 50,000 രൂപയും പ്രശസ്തിഫലകവുമടങ്ങുന്ന പുരസ്കാരം നവംബർ 20ന് ദോഹ സമയം വൈകീട്ട് 5.30ന് സൂമിലൂടെ നടക്കുന്ന സംസ്കൃതി കേരളോത്സവം പരിപാടിയിൽ സമ്മാനിക്കും. സംസ്കൃതി അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടാകും.
ജി.സി.സി രാജ്യങ്ങളിൽ താമസക്കാരായ 18 വയസ്സിനുമുകളിലുള്ള പ്രവാസിമലയാളികളുടെ മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളാണ് അവാർഡിന് പരിഗണിച്ചത്. ഖത്തർ, യു.എ.ഇ, സൗദി, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിൽനിന്നായി 62 കഥകളാണ് ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്.എഴുത്തുകാരായ അശോകൻ ചരുവിൽ, ഇ.പി. രാജഗോപാലൻ, ചെറുകഥാകൃത്ത് അഷ്ടമൂർത്തി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്.വാർത്തസമ്മേളനത്തിൽ സംസ്കൃതി പ്രസിഡൻറ് എ. സുനിൽകുമാർ, ട്രഷറർ സന്തോഷ് തൂണേരി, പുരസ്കാരസമിതി കൺവീനർ ഇ.എം. സുധീർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

