സാംസ്കാരിക സെമിനാറും പുസ്തക പ്രകാശനവും ഇന്ന്
text_fieldsദോഹ: ഖത്തർ സാംസ്കാരിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ആരംഭിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ബുധനാഴ്ച ‘ഇന്ത്യ ഖത്തർ -സാംസ്കാരിക വിനിമയ ശാക്തീകരണത്തിൽ പരിഭാഷയുടെ പങ്ക്’ വിഷയത്തിൽ സെമിനാർ നടക്കും. ഉച്ച 12 മുതൽ നടക്കുന്ന സെമിനാറിൽ ഡോ. താജ് ആലുവ, ഡോ. അബ്ദുൽ വാസിഹ്, ഹുസൈൻ കടന്നമണ്ണ എന്നിവർ സംസാരിക്കും. കെ.ടി. അബ്ദുറഹ്മാൻ മോഡറേറ്ററായിരിക്കും.
തുടർന്ന്, മൂന്നു മലയാള പുസ്തകങ്ങളുടെ പ്രകാശനവും നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഡോ. താജ് ആലുവ രചിച്ച ‘അസമത്വങ്ങളുടെ ആൽഗരിതം’, ഹുസൈൻ കടന്നമണ്ണ വിവർത്തനം ചെയ്ത ‘പ്രവാചക ജീവിതം ഒരു രാഷ്ട്രീയ സ്ട്രാറ്റജിക് വായന’ (വദ്ദാഹ് ഖൻഫർ), എം.എസ്. അബ്ദുൽ റസാഖ് രചിച്ച ആത്മീയ പാതയിലെ മഹാരഥന്മാർ എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുന്നത്. ഖത്തർ, ഇന്ത്യൻ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും. തിങ്കളാഴ്ച ആരംഭിച്ച പുസ്തകോത്സവം 21 വരെ നീളും.

