സംസ്കൃതി മാനസികാരോഗ്യ സെമിനാർ
text_fieldsസംസ്കൃതി ഖത്തർ മാനസികാരോഗ്യ സെമിനാറിൽ ഷിജു ആർ. കാനായി സംസാരിക്കുന്നു
ദോഹ: സംസ്കൃതി ഖത്തർ ആഭിമുഖ്യത്തിൽ ഇന്ത്യൻ കൾചറൽ സെന്റർ മുബൈ ഹാളിൽ മാനസികാരോഗ്യ സെമിനാർ സംഘടിപ്പിച്ചു. ‘മനസ്സാണ് മറക്കരുത്’ എന്ന വിഷയത്തിൽ നടന്ന ബോധവത്കരണ സെമിനാറിന് ഹമദ് മെഡിക്കൽ കോർപറേഷന് മാനസികാരോഗ്യ വിഭാഗം ക്ലിനിക് നഴ്സ് സ്പെഷലിസ്റ്റ് ഷിജു ആർ. കാനായി നേതൃത്വം നൽകി.
സെമിനാർ ഉദ്ഘാടനം സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം നിർവഹിച്ചു. വെസ്റ്റ് സോൺ മേഖല പ്രസിഡന്റ് സബീന അസീസ് അധ്യക്ഷതവഹിച്ചു. മേഖല സെക്രട്ടറി ബൈജു മാത്യു സ്വാഗതവും, പ്രോഗ്രാം കൺവീനർ രാജൻ പോത്തേര നന്ദിയും പറഞ്ഞു. സെമിനാറിന് വെസ്റ്റ് സോൺ മേഖല കമ്മിറ്റി നേതൃത്വം നൽകി.

