കൾചറൽ ഫോറം തൃശൂർ ഭാരവാഹികൾ
text_fieldsഅബ്ദുല്‍ വാഹദ് (പ്രസി),
ഉമര്‍ കളത്തിങ്ങൽ (ജന. സെക്ര)
ദോഹ: പുതിയ പ്രവര്‍ത്തന കാലയളവിലേക്കുള്ള കൾചറൽ ഫോറം തൃശൂർ ജില്ല പ്രസിഡന്റായി അബ്ദുല്‍ വാഹദ് തിരഞ്ഞെടുക്കപ്പെട്ടു. ഉമര്‍ കളത്തിങ്ങലിനെ ജനറല്‍ സെക്രട്ടറി ആയും നസീം മേപ്പാട്ടിനെ ട്രഷററായും തിരഞ്ഞെടുത്തു.
കജന് ജോണ്സന്, എം.എ. ഷജീർ, നാദിയ സാഹിര്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായും ജ്യോതിനാഥ്, സിമി അക്ബർ, ഇ.കെ. ഫഹദ്, എന്‍.പി. സലീം എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. സി.പി. സുബൈര്‍, കദീജാബി നൗഷാദ്, മര്‍സൂഖ്, ഷംസീര്‍ ഹസ്സൻ, നിഷാദ് ഇബ്രാഹിം എന്നിവര്‍ വിവിധ വകുപ്പ് കണ്‍വീനര്‍മാരായും ഹരിദാസിനെ വളന്റിയര്‍ ക്യാപ്റ്റനായും തെരഞ്ഞെടുത്തു. നൗഷാദ് ഒളിയത്ത്, നിഹാസ് എറിയാട്, പി.എം. മന്‍സൂര്‍, ഷറിന് മുഹമ്മദ്, അലി ഹസ്സന്, കെ. ഹാരിസ്, മുഹമ്മദ് ഷാക്കിര്‍ എന്നിവരാണ് ജില്ല കമ്മിറ്റിയംഗങ്ങള്‍.ജില്ല ജനറല്‍ കൗണ്‍സില്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അനസ് ജമാല്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി. അബ്ദുല്‍ വാഹദ്, നിഹാസ് എറിയാട് തുടങ്ങിയവര്‍ സംസാരിച്ചു.

