Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക​ൾ​ച്ച​റ​ൽ ഫോ​റം...

ക​ൾ​ച്ച​റ​ൽ ഫോ​റം റി​പാ​ട്രി​യേ​ഷ​ൻ വ​ർ​ക്ക്ഷോ​പ്

text_fields
bookmark_border
ക​ൾ​ച്ച​റ​ൽ ഫോ​റം റി​പാ​ട്രി​യേ​ഷ​ൻ വ​ർ​ക്ക്ഷോ​പ്
cancel
camera_alt

ക​ൾ​ച്ച​റ​ൽ ഫോ​റം ഖ​ത്ത​ർ ക​മ്യൂ​ണി​റ്റി സ​ർ​വി​സ് വി​ഭാ​ഗം റി​പാ​ട്രി​യേ​ഷ​ൻ വ​ർ​ക്ക്ഷോ​പ്പും ലീ​ഗ​ൽ വ​ർ​ക്ക്ഷോ​പ്പും ഐ.​സി.​ബി.​എ​ഫ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് കു​ഞ്ഞി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദോ​ഹ: ക​ൾ​ച്ച​റ​ൽ ഫോ​റം ഖ​ത്ത​ർ ക​മ്യൂ​ണി​റ്റി സ​ർ​വി​സ് വി​ഭാ​ഗം റി​പാ​ട്രി​യേ​ഷ​ൻ വ​ർ​ക്ക്ഷോ​പ്പും ലീ​ഗ​ൽ വ​ർ​ക്ക്ഷോ​പ്പും സം​ഘ​ടി​പ്പി​ച്ചു. കു​ടും​ബം പോ​റ്റാ​ൻ ക​ട​ൽ​ക​ട​ന്ന് പ്ര​വാ​സ ലോ​ക​ത്ത് എ​ത്തു​ക​യും ജീ​വി​തം ക​ര​പ​റ്റി​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​നി​ട​യി​ൽ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യും ചെ​യ്യു​ന്ന​വ​രെ ഉ​റ്റ​വ​ർ​ക്ക് അ​വ​സാ​ന​മാ​യി കാ​ണാ​ൻ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന പ്ര​വൃ​ത്തി വി​ശേ​ഷി​പ്പി​ക്കാ​ൻ വാ​ക്കു​ക​ളി​ല്ലാ​ത്ത​വി​ധം മ​ഹ​ത്ത​ര​മാ​ണെ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്ത ഐ.​സി.​ബി.​എ​ഫ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് കു​ഞ്ഞി പ​റ​ഞ്ഞു.

ക​ൾ​ച്ച​റ​ൽ ഫോ​റം വൈ​സ് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് റാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​പാ​ട്രി​യേ​ഷ​ൻ വി​ഭാ​ഗം ഹെ​ഡ് ഷെ​റി​ൻ മു​ഹ​മ്മ​ദ്, ലീ​ഗ​ൽ സ​ർ​വി​സ് വി​ഭാ​ഗം ഹെ​ഡ് നൗ​ഷാ​ദ് ഒ​ളി​യ​ത്ത് എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

ഖ​ത്ത​റി​ൽ മ​ര​ണ​പ്പെ​ടു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍, ബ​ന്ധ​പ്പെ​ടേ​ണ്ട മ​ന്ത്രാ​ല​യ​ങ്ങ​ൾ, ശ​രി​യാ​ക്കേ​ണ്ട രേ​ഖ​ക​ൾ, വി​വി​ധ ത​രം കേ​സു​ക​ളു​ടെ സ്വ​ഭാ​വം എ​ന്നി​വ വി​ശ​ദീ​ക​രി​ക്ക​പ്പെ​ട്ടു. നി​യ​മ ബോ​ധ​വ​ത്ക​ര​ണ​ത്തി​ൽ ലേ​ബ​ർ, സി​വി​ൽ നി​യ​മ​ങ്ങ​ളെ​യും ബ​ന്ധ​പ്പെ​ടേ​ണ്ട ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തി.

ക​ൾ​ച്ച​റ​ൽ ഫോ​റം പ്ര​സി​ഡ​ന്റ് മു​നീ​ഷ് എ.​സി ജ​സ​സേ​വ​ന രം​ഗ​ത്ത് സേ​വ​നം അ​ർ​പ്പി​ക്കാ​ൻ വേ​ണ്ടി വ​ർ​ക്ക്ഷോ​പ്പി​ൽ പ​ങ്കെ​ടു​ത്ത 70ഓ​ളം പ്ര​വ​ർ​ത്ത​ക​രെ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. ക​ൾ​ച്ച​റ​ൽ ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ത​സീ​ൻ അ​മീ​ൻ സ്വാ​ഗ​ത​വും ക​മ്യൂ​ണി​റ്റി സ​ർ​വി​സ് വി​ങ് ക​ൺ​വീ​ന​ർ ഫൈ​സ​ൽ എ​റ​ണാ​കു​ളം ന​ന്ദി​യും പ​റ​ഞ്ഞു. റി​പാ​ട്രി​യേ​ഷ​ൻ ഫീ​ൽ​ഡ് ഹെ​ഡ് റാ​സി​ഖ് കോ​ഴി​ക്കോ​ട്‌, റ​സാ​ഖ് കാ​രാ​ട്ട്, ക​ൾ​ച്ച​റ​ൽ ഫോ​റം വ​ർ​ക്കി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ റ​ഷീ​ദ് കൊ​ല്ലം, ശ​രീ​ഫ് ചി​റ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ വ​ർ​ക്ക്ഷോ​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cultural Forumqatar
News Summary - Cultural Forum Repatriation Workshop
Next Story