Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക​ൾ​ച്ച​റ​ൽ ഫോ​റം...

ക​ൾ​ച്ച​റ​ൽ ഫോ​റം ഇ​ട​പെ​ട​ൽ സ​ഹാ​യ​ക​മാ​യി: ജോ​ലിക്കിടെ പ​രി​ക്കേ​റ്റ പാ​ല​ക്കാ​ട് സ്വ​ദേ​ശി നാടണഞ്ഞു

text_fields
bookmark_border
ക​ൾ​ച്ച​റ​ൽ ഫോ​റം ഇ​ട​പെ​ട​ൽ സ​ഹാ​യ​ക​മാ​യി: ജോ​ലിക്കിടെ പ​രി​ക്കേ​റ്റ പാ​ല​ക്കാ​ട് സ്വ​ദേ​ശി നാടണഞ്ഞു
cancel
camera_alt????????????? ???????? ????????

ദോ​ഹ: ജോ​ലി സ്​​ഥ​ല​ത്ത് വെ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക​റ്റ പാ​ല​ക്കാ​ട് ജി​ല്ല​യി​ല െ മ​ണ്ണാ​ർ​ക്കാ​ട് കാ​ര​കു​ർ​ശി സ്വ​ദേ​ശി 23കാരൻ ഉ​മ​റു​ൽ ഫാ​റൂഖി​നെ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പേ​ായി. ഒ​രു വ​ർ​ഷം മു​മ്പ് ഖ​ത്ത​റി​ൽ തൊ​ഴി​ൽ തേ​ടി എ​ത്തി​യ ഫാ​റു​ഖ് നി​ർ​മ്മാ​ണ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യ​വെ സി​മ​ൻ​റ് ​​േബ്ലാക്ക്​ ത​ല​യി​ൽ വീ​ണ് ഗു​ര​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ച​ല​ന​ശേ​ഷി​യും ബോ​ധ​വും ന​ഷ്​​ട​പ്പെ​ട്ട്​ മാ​സ​ങ്ങ​ളാ​യി ഹ​മ​ദ് ആ​ശു​പ​ത്ര​ിയി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു. അ​ടു​ത്ത ബ​ന്ധു​ക്ക​ളാ​യി ആ​രും ഖ​ത്ത​റി​ലി​ല്ലാ​യി​രു​ന്നു. ചി​കി​ൽ​സ​യി​ലും ഇ​ൻ​ഷുറൻസ്​ ല​ഭ്യ​മാ​ക്കു​ന്ന​തി​ലും ക​ൾ​ച്ച​റ​ൽ ഫോ​റം ജ​ന​സേ​വ​ന വി​ഭാ​ഗം ന​ട​ത്തി​യ ഇ​ട​പെ​ട​ൽ സ​ഹാ​യ​ക​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം ക​രി​പ്പൂ​രി​ലേ​ക്കു​ള​ള വി​മാ​ന​ത്തി​ൽ ഹ​മ​ദ് ആ​ശു​പ​ത്രി​യി​ലെ നഴ്സി​നും സഹോദരൻ അ​ബ്ദു​സ്സ​ലാ​മി​നു​മൊ​പ്പം ഫാ​റൂ​ഖി​നെ അ​ബേ​ാധാ​വ​സ്​​ഥ​യി​ൽ തു​ട​ർചി​കി​ൽ​സ​ക്കാ​യി നാ​ട്ടി​ലേ​ക്ക് കൊ​ണ്ടുപോ​യി.


ക​ൾ​ച്ച​റ​ൽ ഫോ​റം നട​ത്തി​യ ഇ​ട​പെ​ട​ലി​ലൂ​ടെ അർഹമായ ന​ഷ്​​ട​പ​രി​ഹാ​രം ഇ​ൻ​ഷുറ​ൻ​സ്​ ക​മ്പ​നി​യി​ൽ നി​ന്നും ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ച്ച​താ​യി ജ​ന​സേ​വ​ന വി​ഭാ​ഗം ജ​ന​റ​ൽ ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് കു​ഞ്ഞി അറിയിച്ചു. ഫ​ാറൂഖിെ​ൻ​റ പി​താ​വ് കു​ഞ്ഞ​മ്മ​ദി​നും ഖ​ത്ത​ർ സ​ന്ദ​ർ​ശി​ക്കാ​നും മ​ക​നെ കാ​ണാ​നും സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്നു. വി​വാ​ഹി​ത​നാ​യ ഉ​മ​റു​ൽ ഫാ​റൂ​ഖ് ഭാ​ര്യ പ്ര​സ​വി​ച്ച് 16ാം നാ​ളി​ലാ​ണ് ജോ​ലി​ക്കാ​യി ഖ​ത്തറി​ലെ​ത്തി​യ​ത്. മാ​സ​ങ്ങ​ളാ​യി ആ​വ​ശ്യ​മാ​യ ചി​കി​ൽ​സ ന​ൽ​കി​യ ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ്പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ​ക്കും കൾച്ചറൽഫോറത്തിനും അ​ബ്ദു​സ്സ​ലാം ന​ന്ദി പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​സാ​ദി​ഖ​ലി, ജ​ന​സേ​വ​ന വി​ഭാ​ഗം ജ​ന​റ​ൽ ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് കു​ഞ്ഞി, ജ​ന​സേ​വ​ന വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രാ​യ അ​ലി മാ​ഹി, ഫാ​സി​ൽ ക​ണ്ണൂ​ർ, സൈ​നു​ദ്ദീ​ൻ നാ​ദാ​പു​രം, പാ​ല​ക്കാ​ട് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ഷെ​രീ​ഫ് ആ​ല​ത്തൂ​ർ, മു​ഹ്സി​ൻ, മു​ഹ​മ്മ​ദ​ലി, ജ​ലീ​ൽ, മാ​പ്പ് ഖ​ത്ത​ർ പ്ര​സി​ഡ​ൻ​റ് ഹൈ​ദ​ര​ലി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. മാ​പ്പ് ഖ​ത്ത​റി​ന് കീ​ഴി​ൽ ഫാ​റൂ​ഖിെ​ൻ​റ കു​ടും​ബ​ത്തിെ​ൻ​റ ദൈ​ന​ദി​ന ചി​ല​വി​ലേ​ക്കാ​യി പ്ര​തി​മാ​സം സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി വ​രു​ന്ന​താ​യി മാ​പ്പ് ഖ​ത്ത​ർ പ്ര​സി​ഡ​ൻ​റ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newscultural forum
News Summary - cultural forum-qatar-qatar news
Next Story