ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിെൻറ ഭാഗമായി ഇന്ത്യൻ പ്രവാസികൾക്കായി കൾചറൽ ഫോറം സ ംഘടിപ്പിക്കുന്ന നാലാമത് കായിക മേള എക്സ്പാറ്റ് സ്പോട്ടിവ് 2020 മാന്വൽ പ്രകാശനം ചെയ് തു. സൈത്തൂൻ റസ്റ്റാറൻറിൽ നടന്ന ചടങ്ങിൽ ഐ.സി.സി പ്രസിഡൻറ് എ.പി. മണികണ്ഠൻ സ്പോട്ടി വിെൻറ സഹപ്രായോജകരായ ഓട്ടോ ഫാസ്റ്റ്ട്രാക് ഓട്ടോപാർട്സ് മാനേജിങ് ഡയറക്ടർ ഷിയാസ് കൊട്ടാരത്തിന് നൽകി പ്രകാശനം നിർവഹിച്ചു.
ഖത്തറിലെ പ്രവാസി ഇന്ത്യൻ സമൂഹത്തിലെ വലിയ കായികമേളയായ എക്സ്പാറ്റ് സ്പോർട്ടിവ് വ്യവസ്ഥാപിതമായി നടക്കുന്നു എന്നത് അതിനെ ശ്രദ്ധേയമാക്കുന്നതായി ഐ.സി.സി പ്രസിഡൻറ് പറഞ്ഞു.
കൾചറൽ ഫോറം വൈസ് പ്രസിഡൻറ് സാദിഖ് ചെന്നാടൻ അധ്യക്ഷത വഹിച്ചു. സ്പോട്ടിവ് സംഘാടക സമിതി ചെയർമാൻ സുഹൈൽ ശാന്തപുരം, കൾചറൽ ഫോറം ജനറൽ സെക്രട്ടറി മജീദ് അലി എന്നിവർ സംസാരിച്ചു. കൾചറൽ ഫോറം ജനറൽ സെക്രട്ടറി മുഹമ്മദ് റാഫി, ട്രഷറർ ബഷീർ ടി.കെ, സെക്രട്ടറി ചന്ദ്രമോഹൻ, അലവിക്കുട്ടി സ്പോട്ടിവ് ഫിനാൻസ് വകുപ്പ് കൺവീനർ ഷെരീഫ് ചിറക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്പോട്ടിവ് ജനറൽ കൺവീനർ തസീൻ അമീൻ സ്വാഗതവും ടെക്നിക്കൽ കമ്മിറ്റി കൺവീനർ റഹ്മത്ത് കൊണ്ടോട്ടി നന്ദിയും പറഞ്ഞു. 16 ടീമുകളെ പ്രതിനിധാനംചെയ്ത് ടീം മാനേജർമാർ, അസി. മാനേജർമാർ, സംഘാടക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. അസീം ടെക്നോളജീസ് മുഖ്യപ്രായോജകരായ സ്പോട്ടിവ് 2020 ഖത്തർ സ്പോർട്സ് ക്ലബിലാണ് നടക്കുക.