കൾചറൽ ഫോറം ഫോട്ടോഗ്രഫി: ജൈസൽ കോറോത്തിന് ഒന്നാം സ്ഥാനം
text_fieldsജൈസൽ കോറോത്ത്,പ്രജത് തനയൻ, അജീഷ് പുതിയടത്ത്
ദോഹ: പ്രവാസി വെൽെഫയർ ഫോറം കേരള ഘടകം സംഘടിപ്പിച്ച പ്രവാസി പ്രക്ഷോഭ ഭാഗമായി ഖത്തർ കൾചറൽ ഫോറം തൃശൂർ ജില്ല കമ്മിറ്റി നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ ജൈസൽ കോറോത്തിന് ഒന്നാം സ്ഥാനം.
'പ്രവാസം തുറക്കാത്ത കാമറ കണ്ണുകൾ' എന്ന തലക്കെട്ടിൽ നടത്തിയ മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു. പ്രജത് തനയൻ രണ്ടാം സ്ഥാനവും അജീഷ് പുതിയടത്ത് മൂന്നാം സ്ഥാനവും ഷാജി ഹുസൈൻ, ശിഹാബ് അബ്ദുല്ല, മുഹമ്മദ് റാഷിദ്, റനൂഷ് അലി എന്നിവർ പ്രോത്സാഹന സമ്മാനങ്ങളും നേടി. െതരഞ്ഞെടുക്കപ്പെട്ട 50 എൻട്രികളിൽനിന്നാണ് വിജയികളെ നിശ്ചയിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.
കൾചറൽ ഫോറം സ്േറ്ററ്റ് വൈസ് പ്രസിഡൻറ് മുഹമ്മദ് കുഞ്ഞി, ജനറൽ സെക്രട്ടറി മജീദലി, സ്റ്റേറ്റ് വർക്കിങ് കമ്മിറ്റി അംഗം റുബീന മുഹമ്മദ് കുഞ്ഞി, തൃശൂർ ജില്ല പ്രസിഡൻറ് അനീസ് റഹ്മാൻ, ട്രഷറർ മൻസൂർ കിഴുപ്പിള്ളിക്കര, നൗഷാദ് ഒലിയത്ത് തുടങ്ങിയവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരത്തിന് അൽത്താഫ് കെ.ജെ, മർസൂഖ് തൊയക്കാവ്, നിഹാസ് എറിയാട് തുടങ്ങിയവർ നേതൃത്വം നൽകി.

