Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകള്‍ച്ചറല്‍ ഫോറം...

കള്‍ച്ചറല്‍ ഫോറം റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

text_fields
bookmark_border
കള്‍ച്ചറല്‍ ഫോറം റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
cancel
camera_alt

തൃ​ശൂ​ര്‍ ജി​ല്ല​ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച റി​പ്പ​ബ്ലി​ക് ദി​ന ച​ര്‍ച്ച സ​ദ​സ്സ് ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ്

ഷാ​ന​വാ​സ് ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.


ദോ​ഹ: 75ാമ​ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ൾ​ച​റ​ൽ ഫോ​റം ജി​ല്ല​ക്ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​യി​ലെ വ്യ​ത്യ​സ്ത ജ​ന​വി​ഭാ​ഗ​ങ്ങ​ളെ ഒ​ന്നി​ച്ചു​കൊ​ണ്ടു പോ​കാ​ൻ സാ​ധി​ക്കു​ന്ന​ത് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന അ​ടി​സ്ഥാ​ന മൂ​ല്യ​ങ്ങ​ളാ​ണെ​ന്ന് വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ സം​ബ​ന്ധി​ച്ച പ്ര​ഭാ​ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഏ​തെ​ങ്കി​ലും വി​ഭാ​ഗ​ങ്ങ​ളെ ഒ​റ്റ​പ്പെ​ടു​ത്തി രാ​ജ്യ​ത്തി​ന് മു​ന്നോ​ട്ടു പോ​കാ​ൻ സാ​ധ്യ​മ​ല്ലെ​ന്നും അ​ത്ത​രം ശ്ര​മ​ങ്ങ​ളെ ഭ​ര​ണ​ഘ​ട​ന​യു​ടെ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്നും പ്ര​ഭാ​ഷ​ക​ർ പ​റ​ഞ്ഞു.

തൃ​ശൂ​ര്‍ ജി​ല്ല ക​മ്മി​റ്റി ‘പ്ര​തീ​ക്ഷ​യോ​ടെ ഇ​ന്ത്യ’ എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ര്‍ച്ച​സ​ദ​സ്സ് ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫ്ര​ണ്ട്സ് ഓ​ഫ് തൃ​ശൂ​ര്‍ പ്ര​സി​ഡ​ന്റ് താ​ജു​ദ്ദീ​ന്‍, ഇ​ന്‍കാ​സ് തൃ​ശൂ​ര്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​ല്ലാ​സ് വേ​ലു, ഉ​ദ​യം പ​ഠ​ന​വേ​ദി പ്ര​സി​ഡ​ന്റ്‌ അ​സീ​സ് മ​ഞ്ഞി​യി​ൽ, ടി.​ഡി.​ഐ.​എ പ്ര​സി​ഡ​ന്റ്‌ മു​ഹ​മ്മ​ദ് റ​ഷീ​ദ്, ക​ള്‍ച്ച​റ​ല്‍ ഫോ​റം ജി​ല്ല സെ​ക്ര​ട്ട​റി സി​മി അ​ക്ബ​ർ, ജി​ല്ല​ക്ക​മ്മി​റ്റി​യം​ഗം നി​ഹാ​സ് എ​റി​യാ​ട് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്‍ വാ​ഹ​ദ് അ​ധ്യ​ക്ഷ​ത​യും സെ​ക്ര​ട്ട​റി സ​ലീം എ​ന്‍.​പി സ്വാ​ഗ​ത​വും നി​ര്‍വ​ഹി​ച്ചു. ല​ത്തീ​ഫ് ഗു​രു​വാ​യൂ​രി​ന്റെ മോ​ണോ​ലോ​ഗ്, മെ​ഹ്ദി​യ മ​ന്‍സൂ​ര്‍, ബ​ഷീ​ര്‍ പി.​ബി എ​ന്നി​വ​രു​ടെ ഗാ​ന​ങ്ങ​ളും അ​ര​ങ്ങേ​റി.

മ​ല​പ്പു​റം ജി​ല്ല​ക​മ്മി​റ്റി റി​യാ​ദ മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​വും വെ​ൽ​ന​സ് ഹാ​ർ​മ​ണി മീ​റ്റും ക​ൾ​ച​റ​ൽ​ഫോ​റം പ്ര​സി​ഡ​ന്റ് ച​ന്ദ്ര​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്റ് അ​മീ​ൻ അ​ന്നാ​ര പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് റ​ഷീ​ദ​ലി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശ​റ​ഫു​ദ്ദീ​ൻ, സം​സ്ഥാ​ന സ​മി​തി​യം​ഗം എ.​സി. മു​നീ​ഷ് , ക​ൾ​ച​റ​ൽ ഫോ​റം മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​കെ. ഷ​മീ​ർ , വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ഷാ​ന​വാ​സ് വേ​ങ്ങ​ര, സൈ​ഫു​ദ്ദീ​ൻ വ​ളാ​ഞ്ചേ​രി, അ​ഹ​മ്മ​ദ് ക​ബീ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ ഇ​സ്മാ​യി​ൽ വെ​ങ്ങ​ശ്ശേ​രി, ഫ​ഹ​ദ് മ​ല​പ്പു​റം, ഇ​സ്മാ​യി​ൽ പൊ​ന്മു​ണ്ടം, ട്ര​ഷ​റ​ർ പി. ​അ​സ്ഹ​റ​ലി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ഫി​റ്റ്ന​സ് ട്രെ​യി​നി​ങ് സെ​ഷ​നും ന​ട​ന്നു.

കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച റി​പ്പ​ബ്ലി​ക് ദി​ന വ​നി​ത സം​ഗ​മം ക​ൾ​ച്ച​റ​ൽ​ഫോ​റം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ന​ജ്‌​ല ന​ജീ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ല​ത കൃ​ഷ്ണ, സ​ക്കീ​ന അ​ബ്ദു​ല്ല, എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് ഫൗ​സി​യ ജൗ​ഹ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​റ​ണാ​കു​ളം ജി​ല്ല​ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​വും ച​ര്‍ച്ചാ സ​ദ​സ്സും കൊ​ച്ചി​ന്‍ അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ര്‍ ഷ​റ​ഫു​ദ്ദീ​ന്‍ എ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ കൗ​ണ്‍സി​ല്‍ അം​ഗം ഫൈ​സ​ല്‍ ടി.​എ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ല പ്ര​സി​ഡ​ൻ​റ് എം.​എ​സ്. ശ​റ​ഫു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൈ​സ​ല്‍ ടി.​എ, ശു​ഐ​ബ് കൊ​ച്ചി, ഉ​വൈ​സ് ആ​ലു​വ, ല​ത്തീ​ഫ് കൊ​ച്ചി, മു​ഹ്സി​ന ജാ​സി​ദ് തു​ട​ങ്ങി​യ​വ​ര്‍ ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് സ​ലീം എ​ട​ന​ക്കാ​ട് സ്വാ​ഗ​ത​വും ശു​ഐ​ബ് ചു​ള്ളി​ക്ക​ൽ സ​മാ​പ​ന പ്ര​സം​ഗ​വും ന​ട​ത്തി.

പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി ‘വി ​ദി പീ​പ്പ്ള്‍ ഓ​ഫ് ഇ​ന്ത്യ’ എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ ഐ.​സി.​സി യി​ല്‍ സം​ഘ​ടി​പ്പി​ച്ച റി​പ്പ​ബ്ലി​ക് ദി​ന സ​ദ​സ്സി​ല്‍ ജി​ല്ല പ്ര​സി​ഡ​ന്റ് മു​ഹ്സി​ന്‍ വി.​കെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ. ഷാ​ജു​ദ്ദീ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് ല​ബീ​ബ എ. ​റ​ഹീം ഭ​ര​ണ ഘ​ട​നാ ആ​മു​ഖം വാ​യി​ക്കു​ക​യും സ​ദ​സ്സ് പ്ര​തി​ജ്ഞ പു​തു​ക്കു​ക​യും ചെ​യ്തു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​സ് പ​ട്ടാ​മ്പി സ്വാ​ഗ​ത​വും ജി​ല്ല ക​മ്മി​റ്റി അം​ഗം യാ​സ​ർ അ​റ​ഫാ​ത്ത് സ​മാ​പ​ന​വും നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohaRepublic Day 2024
News Summary - Cultural Forum organized Republic Day celebrations
Next Story