അപെക്സ് ബോഡി നേതാക്കള്‍ക്ക് കള്‍ചറല്‍ ഫോറം സ്വീകരണം
text_fieldsഎംബസി അപെക്സ് ബോഡി ഭാരവാഹികൾക്കും അംഗങ്ങൾക്കും കൾചറൽ ഫോറം നേതൃത്വത്തിൽ നൽകിയ സ്വീകരണം
ദോഹ: ഇന്ത്യൻ എംബസിക്ക് കീഴിലെ അപെക്സ് ബോഡികളിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, സ്ഥാനമൊഴിയുന്ന പ്രസിഡൻറുമാർ എന്നിവര്‍ക്ക് കൾചറൽ ഫോറം സ്വീകരണം നല്കി. ഐ.സി.സി അശോക ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.എസ്.സി എന്നീ മൂന്ന് അപെക്സ് ബോഡികളിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരും വിവിധ കമ്യൂണിറ്റി നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.
ഐ.സി.സി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എ.പി. മണികണ്ഠന്, മാനേജിങ് കമ്മിറ്റിയംഗങ്ങളായ സുമ മഹേഷ ഗൗഡ, അഡ്വ. ജാഫര്‍ഖാന്‍, അബ്രഹാം ജോസഫ്, മോഹന്‍ കുമാര്‍, സുബ്രമണ്യ ഹെബ്ബഗലു, സത്യനാരായണ മലി റെഡ്ഡി, സജീവ് സത്യശീലന്, ഐ.സി.ബി.എഫ് പ്രസിഡന്റായി തരഞ്ഞെടുക്കപ്പെട്ട ഷാനവാസ് ബാവ, മാനേജിങ് കമ്മിറ്റിയംഗങ്ങളായ മുഹമ്മദ് കുഞ്ഞി, കുല്‍ദീപ് കൗര്‍.
വര്‍ക്കി ബോബന്, ദീപക് ഷെട്ടി, ഐ.എസ്.സി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇ.പി. അബ്ദുറഹ്മാന്, മാനേജിങ് കമ്മിറ്റിയംഗങ്ങളായ നിഹാദ് മുഹമ്മദ് അലി, ശാലിനി തിവാരി, പ്രദീപ് പിള്ള, ജാഓ ഡീസ, സ്ഥാനമൊഴിയുന്ന ഐ.സി.ബി.എഫ് ആക്ടിങ് പ്രസിഡന്റ് വിനോദ് നായർ.
ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, കെ.എം.സി.സി സീനിയർ വൈസ് പ്രസിഡന്റ് അബ്ദുൽ കരീം, കെ.കെ. ഉസ്മാന്, കെ.എസ്. പ്രസാദ്, അബ്ദുൽ റഊഫ് കൊണ്ടോട്ടി, നന്ദിനി തുടങ്ങിയവരെയാണ് ആദരിച്ചത്.
കള്‍ചറല്‍ ഫോറം പ്രസിഡന്റ് എ.സി. മുനീഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ചന്ദ്രമോഹന്, ജനറല്‍ സെക്രട്ടറിമാരായ മജീദ് അലി, താസിന് അമീന്, അഡ്വൈസറി ബോര്‍ഡ് വൈസ് ചെയർമാൻ റഷീദ് അഹമ്മദ്, അഡ്വൈസറി ബോർഡ് അംഗങ്ങളായ മുഹമ്മദ് റാഫി, തോമസ് സക്കറിയ.
ട്രഷറര്‍ അബ്ദുല്‍ ഗഫൂര്‍, സ്റ്റേറ്റ് സെക്രട്ടറിമാരായ അഹമ്മദ് ഷാഫി, കെ.ടി. മുബാറക്, സ്റ്റേറ്റ് കമ്മിറ്റിയംഗങ്ങായ റഷീദ് കൊല്ലം, രാധാകൃഷ്ണന്, അനസ് ജമാൽ, ഡോ. നാഷാദ്, നൗഷാദ് തൃശൂർ, ശരീഫ്, ഫൈസല്‍, നജ്ല, റുബീന മുഹമ്മദ് കുഞ്ഞി, തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളായ റാഫിദ് പാലക്കാട്.
റഹീം വേങ്ങേരി, അബ്ദുൽ അസീം, അജീന, സന നസീം തുടങ്ങിയവര്‍ പൊന്നാടയണിയിച്ചു. സംസ്ഥാന സെക്രട്ടറി അനീസ് റഹ്മാൻ പരിപാടി നിയന്ത്രിച്ചു. കള്‍ചറല്‍ ഫോറം പി.ആര് ഹെഡ് സാദിഖ് ചെന്നാടന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി താസീന്‍ അമീന് സമാപന പ്രസംഗവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

